---
title: "#helpinghandproject | വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക്  തുടക്കമായി "
english_title: "#Panchayat #Standing #Committee #Chairman #MK #Majeed #launched #project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230022/panchayat-standing-committee-chairman-mk-majeed-launched-project"
published_at: "2024-08-21T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5cb18d8435_hlping.jpg"
keywords: []
---

# #helpinghandproject | വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക്  തുടക്കമായി 

> **Lead Summary:** **വാണിമേല്‍:[**വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക് തുടക്കമായി. ഒമ്പതാംതരം മലയാളം മീഡിയത്തിലെ 50 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

## Article Content

**വാണിമേല്‍:[**വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക് തുടക്കമായി. ഒമ്പതാംതരം മലയാളം മീഡിയത്തിലെ 50 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ഇംഗ്ലീഷ് ഭാഷക്ക് ഊന്നല്‍ കൊടുത്തുള്ള ക്ലാസുകള്‍ ആരംഭിച്ചു. ഗൂഗിള്‍ മീറ്റിലും അവധി ദിനങ്ങളിലും അംഗങ്ങളെ ചെറിയ ഗ്രൂപ്പുകളാക്കി രക്ഷിതാക്കളുടെയും കുട്ടികളില്‍ നിന്ന് തന്നെ തെരഞ്ഞെടുത്ത ലിറ്റില്‍ ടീച്ചര്‍മാരുടെയും സഹായത്തോട് കൂടിയാണ് ഹെല്‍പ്പിങ് ഹാന്റ് പദ്ധതി മുന്നോട്ട് പോകുന്നത്.

പദ്ധതിയുടെ ലോഞ്ചിങ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മജീദ് നിര്‍വഹിച്ചു.

ഹെഡ്മാസ്റ്റര്‍ എം.കെ അഷ്‌റഫ്, റഷീദ് കോടിയൂറ, പി. ശമീമ, കെ.കെ റഹീസ്, പി.പി സഫ്രീന, സിദ്ധീഖ് നടുത്തറ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230022/panchayat-standing-committee-chairman-mk-majeed-launched-project)