---
title: "#survivalteashop |  ചായവിറ്റും പാട്ടുപാടിയും; എടച്ചേരിയിൽ അതിജീവനത്തിൻ്റെ ചായക്കട തുറന്നു ദുരിതബാധിതർക്കായി വിജയകലാവേദി"
english_title: "#Tea #drinking #singing #Vijaya #Kalavedi #opened #survival #tea #shop #Edachery #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230058/tea-drinking-singing-vijaya-kalavedi-opened-survival-tea-shop-edachery-victims"
published_at: "2024-08-21T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5f45638282_jai.jpg"
keywords: []
---

# #survivalteashop |  ചായവിറ്റും പാട്ടുപാടിയും; എടച്ചേരിയിൽ അതിജീവനത്തിൻ്റെ ചായക്കട തുറന്നു ദുരിതബാധിതർക്കായി വിജയകലാവേദി

> **Lead Summary:** **എടച്ചേരി : [**ചായവിറ്റും പാട്ടുപാടിയും കൈകോർത്ത് എടച്ചേരിയിൽ അതിജീവനത്തിൻ്റെ പുതുവഴി തുറന്നു. ദുരിതബാധിതർക്കായി വിജയകലാവേദിയുടെ ശ്രദ്ധേയ ഇടപെടൽ.

## Article Content

**എടച്ചേരി : [**ചായവിറ്റും പാട്ടുപാടിയും കൈകോർത്ത് എടച്ചേരിയിൽ അതിജീവനത്തിൻ്റെ പുതുവഴി തുറന്നു. ദുരിതബാധിതർക്കായി വിജയകലാവേദിയുടെ ശ്രദ്ധേയ ഇടപെടൽ.

വയനാട് ,വിലങ്ങാട് ദുരിതബാധിതർക്കായി ജില്ലാ ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ധനശേഖരണാർത്ഥവും മുഖ്യമന്ത്രിയുടെ ദുരാതാ ശ്വാസനിധിയുടെ ഫണ്ടു ശേഖരണത്തിനുമായാണ് വിജയകലാവേദി ആൻ്റി ഗ്രന്ഥാലയം അതിജീവനത്തിൻ്റെ ചായക്കടയും ഗാനവിരുന്നു സംഘടിപ്പിച്ചത്.

വേറിട്ട ഫണ്ട് ശേഖരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രേമചന്ദ്രൻ കെ. ടി. കെ അധ്യക്ഷതവഹിച്ചു. രാജീവ് വള്ളിൽ സ്വാഗതവും കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രശസ്ത ഗായകൻ പി.സി. മഹേഷിൻ്റെ നേതൃത്വത്തിൽ സീ കേരളം റിയാലിറ്റിഷോ താരം മാനസമനോജ് ഉൾപ്പടെ നിരവധി ഗായകർ ഗാനമാലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230058/tea-drinking-singing-vijaya-kalavedi-opened-survival-tea-shop-edachery-victims)