---
title: "#entranceexam | നാടിൻ്റെ  അഭിമാനമായി; എൻട്രൻസ് പരീക്ഷയിൽ  14 -ാം റാങ്ക് നേടിയ ഋഷികേശിനെ ആദരിച്ചു"
english_title: " #pride #country #Rishikesh #felicitated #securing #14th #rank #entrance #exam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230099/pride-country-rishikesh-felicitated-securing-14th-rank-entrance-exam"
published_at: "2024-08-21T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c618a0b94b8_rishi.jpg"
keywords: []
---

# #entranceexam | നാടിൻ്റെ  അഭിമാനമായി; എൻട്രൻസ് പരീക്ഷയിൽ  14 -ാം റാങ്ക് നേടിയ ഋഷികേശിനെ ആദരിച്ചു

> **Lead Summary:** **നാദാപുരം :[**മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നിർണ്ണയിക്കുന്ന നീറ്റ് എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ കാറ്റഗറി ലിസ്റ്റിൽ 14 -ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ വളയം സ്വദേശി ഋഷികേശിനെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.

## Article Content

**നാദാപുരം :[**മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നിർണ്ണയിക്കുന്ന നീറ്റ് എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ കാറ്റഗറി ലിസ്റ്റിൽ 14 -ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ വളയം സ്വദേശി ഋഷികേശിനെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.

സേവാഭാരതി വളയം - അച്ചംവീട് സ്ഥാനീയ സമിതിയ്ക്ക് വേണ്ടി ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗവും ഇന്ത്യൻ റെയിൽവേ മന്ത്രാലയം പാസ്സൻജേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനുമായ പി കെ കൃഷ്ണദാസ് പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി.

ബി.ജെ.പി സംസ്ഥാന സമിതി അംഗം രാംദാസ് മണലേരി, ബി.ജെ.പി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, ബി.ജെ.പി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ആർ പി വിനീഷ്,

സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി സെക്രട്ടറി രവീന്ദ്രൻ, സി ബാബു , രാജൻ കെ, സജീഷ് കെ പി, മഹേശൻ എ വി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

അച്ചംവീട് നിള ഭവനത്തിൽ പ്രമോദിന്റെയും രജിഷയുടെയും മകനാണ് ഋഷികേശ്.സഹോദരൻ: നിരഞ്ജൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230099/pride-country-rishikesh-felicitated-securing-14th-rank-entrance-exam)