---
title: "#TajMahal | കൈയ്യടിച്ച് കുട്ടികൾ;  അധ്യാപകന്റെ കരവിരുതിൽ വിരിഞ്ഞ താജ്മഹൽ കൗതുകമായി"
english_title: "#Children #clap #their #hands #teacher #handiwork #intrigued #blooming #taj #Mahal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230201/children-clap-their-hands-teacher-handiwork-intrigued-blooming-taj-mahal"
published_at: "2024-08-22T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6d675e0169_edacheri.jpg"
keywords: []
---

# #TajMahal | കൈയ്യടിച്ച് കുട്ടികൾ;  അധ്യാപകന്റെ കരവിരുതിൽ വിരിഞ്ഞ താജ്മഹൽ കൗതുകമായി

> **Lead Summary:** **എടച്ചേരി:[ **അധ്യാപകന്റെ കരവിരുതിൽ തീർത്ത താജ്മഹൽ കുട്ടികൾക്ക് കൗതുക കാഴ്ചയായി. മുതുവടത്തൂർ എംഎൽപി സ്കൂ‌ൾ അധ്യാപകൻ കാക്കുനി നമ്പാം വയൽ സ്വദേശി വടക്കയിൽ അജലാണ് മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഭാഗമായി ഈർക്കിൽ കഷ്ണങ്ങളിൽ താജ്മഹലിന്റെ രൂപം തീർത്തത്.

## Article Content

**എടച്ചേരി:[ **അധ്യാപകന്റെ കരവിരുതിൽ തീർത്ത താജ്മഹൽ കുട്ടികൾക്ക് കൗതുക കാഴ്ചയായി. മുതുവടത്തൂർ എംഎൽപി സ്കൂ‌ൾ അധ്യാപകൻ കാക്കുനി നമ്പാം വയൽ സ്വദേശി വടക്കയിൽ അജലാണ് മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഭാഗമായി ഈർക്കിൽ കഷ്ണങ്ങളിൽ താജ്മഹലിന്റെ രൂപം തീർത്തത്.

പരിസര പഠനം പുസ്തകത്തിൽ ചരിത്ര സ്മാരകങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗമുണ്ട്. പാഴ്വസ്തുക്കളിൽ നിന്നും കൗതുകകരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരനായ ഈ യുവ അധ്യാപകൻ താജ്മഹലിന്റെ മനോഹാരിത കുട്ടികൾക്ക് കാണിക്കാൻ വേണ്ടിയാണ് നിർമാണം തുടങ്ങിയത്.

സ്‌കൂൾ സമയം കഴിഞ്ഞാൽ വീട്ടിലെ ഒഴിഞ്ഞ മുറികളിലൊന്നിൽ ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചാണ് അജിൽ ഈ ദൗത്യം പൂർത്തിയാക്കിയത്.

ഹാർഡ് ബോർഡും ഈർക്കിൽ കഷ്ണങ്ങളും പശയും മാത്രമാണ് മനോഹരമായ ഈ ശിൽപത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചതെന്ന് അജൽ പറഞ്ഞു.

നാലു ഭാഗത്ത് നിന്ന് നോക്കിയാലും ആസ്വദിക്കാൻ പറ്റും വിധം ഒറിജിനൽ താജ്ഹലിന്റെ സവിശേഷതയോടെ തന്നെയാണ് ഈ ഈർക്കിൽ താജ്മഹലും പണിതിരിക്കുന്നത്.

ഒരു ഭാഗത്തെ വിശാലമായ ഗേയം താജഹലിന്റെ പ്രതിബിംബം തെളിയുന്ന മാർബിളിന്റെ രൂപവും തീർത്തിട്ടുണ്ട്. ഒരു മീറ്റർ വീതിയും നീളവുമുള്ള ഹാർഡ് ബോർഡ് പ്രതലത്തിൽ തീർത്ത താജഹലിന്റെ കാഴ്ചപ്പുറം പൂർണമായും ഈർക്കിൽ കഷ്ണങ്ങൾ മാത്രമാണ്.

നാലു വശത്തുള്ള മിന്നാരങ്ങൾ തീർത്തതും ഈർക്കിൽ കൊണ്ട് തന്നെ. മിനുക്ക് പണികൾ കൂടി പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് അജൽ തന്റെ താജ്മഹൽ സ്‌കൂളിലെത്തിച്ചത്.

തങ്ങളുടെ അധ്യാപകൻ നിർമിച്ച ഈർക്കിൽ താജ് മഹൽ കുട്ടികളെ ശരിക്കും അമ്പരപ്പിച്ചു. നിർമാണ രീതിയെ കുറിച്ചുള്ള കുട്ടികളുടെ എല്ലാ സംശയങ്ങൾക്കും അജൽ മറുപടി പറഞ്ഞു.

മൂന്നു നിലകളിലായി ആധുനിക സജ്ജീകരണങ്ങളോടെ പുതുക്കിപ്പണിത തന്റെ വിദ്യാലയമായ മുതുവടത്തൂർ എംഎൽപി സ്‌കൂളിന്റെ രൂപവും ഇതേപോലെ ഈർക്കിലിൽ തീർത്ത് അൽ ഇതിനു മുമ്പും നാട്ടുകാരുടെ ശ്രദ്ധ നേടിയിരുന്നു.

സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും താജ് മഹൽ കാണാൻ അവസരമൊരുക്കി. പ്രധാനാധ്യാപിക കെ.കെ.ബിന്ദു, സഹ അധ്യാപകരായ യു.പി.റാഷിദ്, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230201/children-clap-their-hands-teacher-handiwork-intrigued-blooming-taj-mahal)