---
title: "#publicmeeting  | ജനകീയ സദസ് ശ്രദ്ധേയമായി; സർക്കാർ നിർദ്ദേശ പ്രകാരം നാദാപുരത്ത്  ജനകീയ സദസ് സംഘടിപ്പിച്ചു "
english_title: "#mass #audience #impressive #public #meeting #organized #Nadapuram #per #government #directive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230217/mass-audience-impressive-public-meeting-organized-nadapuram-per-government-directive"
published_at: "2024-08-22T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6e3fa28e64_vijayan.jpg"
keywords: []
---

# #publicmeeting  | ജനകീയ സദസ് ശ്രദ്ധേയമായി; സർക്കാർ നിർദ്ദേശ പ്രകാരം നാദാപുരത്ത്  ജനകീയ സദസ് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപരം:[ **സർക്കാർ നിർദ്ദേശ പ്രകാരം നാദാപുരത്ത് നടന്ന ജനകീയ സദസ് ശ്രദ്ധേയമായി. ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് സർവ്വീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടണ് നാദാപുരത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചത്.

## Article Content

**നാദാപരം:[ **സർക്കാർ നിർദ്ദേശ പ്രകാരം നാദാപുരത്ത് നടന്ന ജനകീയ സദസ് ശ്രദ്ധേയമായി. ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് സർവ്വീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടണ് നാദാപുരത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചത്.

ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂണേരി,കുന്നുമ്മൽ ബ്ലോക്കുകളുലേയും വിവിധ ഗ്രാമ പഞ്ചായത്തിലേയും ജന പ്രതിനിധികളും, ഉദ്യോഗസ്ഥരും ജനങ്ങളും പങ്കെടുത്തു.

വിവിധ പ്രദേശങ്ങളിൽ പുതിയ റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 65 അപേക്ഷകളാണ് ജനകീയ സദസിൽ ലഭിച്ചത്. തൂണരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.

ആർ.ടി.ഒ വി.എ സഹദേവൻ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി പ്രദീഷ് (വാണിമേൽ),എൻ പത്മിനി(എച്ചേരി),സുധ സത്യൻ(തൂണേരി), നസീമ കൊട്ടാരത്തിൽ(ചെക്യാട്), ഷാജു ടോം, സി.കെ നാസർ,പി.കെ പുരുഷോത്തമൻ,എം.കെ മജീദ്,എ.പി ഹരിദാസൻ,സി.ഐ ഷാജൻ,എസ്.ഐ സുരേഷ്ബാബു എന്നിവർ സംബന്ധിച്ചു.

വടകരയുലെ ജനകീയ സദസ് 24ന് വടകര ടൗൺ ഹാളിൽ നടക്കുമെന്ന് ആർ.ടി ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230217/mass-audience-impressive-public-meeting-organized-nadapuram-per-government-directive)