---
title: "#Seminar | ബഡ്‌സ് ദിനാചരണം: നാദാപുരത്ത്  ഭിന്നശേഷി സെമിനാർ നടത്തി  "
english_title: "#Buds #Day #Celebration #Diversity #Seminar #conducted #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230289/buds-day-celebration-diversity-seminar-conducted-nadapuram"
published_at: "2024-08-22T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7166c8ed47_buds.jpg"
keywords: []
---

# #Seminar | ബഡ്‌സ് ദിനാചരണം: നാദാപുരത്ത്  ഭിന്നശേഷി സെമിനാർ നടത്തി  

> **Lead Summary:** **നാദാപുരം :[ **ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും നാദാപുരം ഗ്രാമ പഞ്ചായത്ത് സി ഡി എസും സംയുക്തമായി നടത്തിയഭിന്ന ശേഷി ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി.

## Article Content

**നാദാപുരം :[ **ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും നാദാപുരം ഗ്രാമ പഞ്ചായത്ത് സി ഡി എസും സംയുക്തമായി നടത്തിയഭിന്ന ശേഷി ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി.

നാദാപുരം പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും വേണ്ടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സെമിനാർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

മെമ്പർ അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു . ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങൾ രക്ഷിതാക്കൾ പരസ്പരം പങ്കുവെച്ചു .

ഭിന്ന ശേഷിക്കാരുടെ ജീവിത ശൈലിയുമായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ ആസ്പദമാക്കി നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ : നവ്യ ജെ ബോധവൽക്കരണ ക്‌ളാസ് നടത്തി .

അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ കലാപരിപാടികൾ അവതരിപ്പിച്ചു . മെമ്പർമാരായ പി പി ബാലകൃഷ്ണൻ , വി അബ്ദുൽ ജലീൽ , മസ്ബൂബ ഇബ്രാഹിം വി എ സി, സുമയ്യ പാട്ടത്തിൽ , നിഷ മനോജ് , സി ടി കെ സമീറ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാമില , എം പി കൃഷ്ണൻ , സി ഡി എസ്‌ ചെയർ പേഴ്സൺ പി പി റീജ , ബഡ്‌സ് സ്‌കൂൾ ടീച്ചർ പി ടി കെ ആയിഷ എന്നിവർ സംസാരിച്ചു . തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാ പരിപാടികൾ നടന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230289/buds-day-celebration-diversity-seminar-conducted-nadapuram)