---
title: "#arrest | ഓട്ടോറിക്ഷയിൽ മദ്യം; അറസ്റ്റിലായ താനക്കോട്ടൂർ സ്വദേശി  റിമാണ്ടിൽ      "
english_title: "#Alcohol #autorickshaws #Arrested #Thanakottoor #resident #remand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230334/alcohol-autorickshaws-arrested-thanakottoor-resident-remand"
published_at: "2024-08-22T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c74b9d04d15_madhym.jpg"
keywords: []
---

# #arrest | ഓട്ടോറിക്ഷയിൽ മദ്യം; അറസ്റ്റിലായ താനക്കോട്ടൂർ സ്വദേശി  റിമാണ്ടിൽ      

> **Lead Summary:** **പാറക്കടവ്:[ **അനധികൃതമായി മദ്യം വിതരണം ചെയ്യുന്നുവെന്ന പരാതിക്കിടെ പാറക്കടവിൽ ഓട്ടോറിക്ഷയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ.

## Article Content

**പാറക്കടവ്:[ **അനധികൃതമായി മദ്യം വിതരണം ചെയ്യുന്നുവെന്ന പരാതിക്കിടെ പാറക്കടവിൽ ഓട്ടോറിക്ഷയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ.

താനക്കോട്ടൂർ സ്വദേശി മാവിലാംകുന്നുമ്മൽ അഖിലേഷ് (38 ) നെയാണ് വളയം എസ് ഐ വിഷ്ണുവും സംഘം അറസ്റ്റ് ചെയ്തത്.

പാറക്കട് അങ്ങാടിയിൽ വെച്ച് ഇന്നലെ രാത്രിയാണ് KL 58 ജി 22 96 നമ്പർ ഓട്ടോറിക്ഷയിൽ രണ്ടിലിറ്റർ മാഹിയിൽ വിതരണം ചെയ്യുന്ന മദ്യവുമായി അഖിലേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

മദ്യം കടത്തിയതിന് ഇയാളെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലേഷിനെ ഇന്ന് വൈകിട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230334/alcohol-autorickshaws-arrested-thanakottoor-resident-remand)