---
title: "#committee | സമസ്ത നാദാപുരം നിയോജക മണ്ഡലം സാരഥി സംഗമം സെപ്റ്റംബർ1ന്; സ്വാഗതസംഘം രൂപീകരിച്ചു"
english_title: "#Samasta #Nadapuram #Constituency #Sarathi #Sangam #September1 #welcome #committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230379/samasta-nadapuram-constituency-sarathi-sangam-september1-welcome-committee-formed"
published_at: "2024-08-22T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c76d2cf3c1d_sirr.jpg"
keywords: []
---

# #committee | സമസ്ത നാദാപുരം നിയോജക മണ്ഡലം സാരഥി സംഗമം സെപ്റ്റംബർ1ന്; സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **നാദാപുരം:[ **കഹ്ഫുൽ വറാ എന്ന പേരിൽ നടക്കുന്ന സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന - വിദ്യാർഥി സാരഥി സംഗമം സെപ്റ്റംബർ 1ന് നടക്കും.

## Article Content

**നാദാപുരം:[ **കഹ്ഫുൽ വറാ എന്ന പേരിൽ നടക്കുന്ന സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന - വിദ്യാർഥി സാരഥി സംഗമം സെപ്റ്റംബർ 1ന് നടക്കും.

മതമാണ് സ്വത്വം, പൈതൃകമാണ് സത്യം എന്ന പ്രമേയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ നാദാപുരം ജാമിഅ ഹാശിമിയ്യ ക്യാംപസിലാണ് സംഗമം നടക്കുന്നത്.

പര്യാപടിയുടെ വിജയത്തിനായി ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അധ്യക്ഷനായി. സയ്യിദ് ഷറഫുദ്ദീൻ ജിഫ്‌രി, ബഷീർ ഫൈസി ചീക്കോന്ന് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി സയ്യിദ് ടി.പി.സി തങ്ങൾ (ചെയർമാൻ), സയ്യിദ് ശറഫുദ്ദീൻ ജിഫ്രി (കൺവീനർ), ടി.ടി.കെ ഖാദർ ഹാജി (വർക്കിംഗ് ചെയർമാൻ), സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ (ട്രഷറർ), എസ്.പി.എം തങ്ങൾ, ടി.കെ ശഫീഖ് തങ്ങൾ, ബഷീർ ഫൈസി ചീക്കോന്ന്, ടി.വി.സി അബ്ദുസമദ് ഫൈസി, ഇസ്മായിൽ ഹാജി എടച്ചേരി,

എൻ.കെ ജമാൽ ഹാജി, പി.സി മൊയ്ദീൻ മുസ്‌ലിയാർ, ഒ.പി അബ്ദുല്ല, പി.എ മമ്മൂട്ടി, കെ.കെ മൊയ്ദു, അസീസ് ഫൈസി കുയ്തേരി, മുഹമ്മദ് പടിഞ്ഞാറത്തറ, സി.കെ അബൂട്ടി ഹാജി (വൈസ് ചെയർ.), ടി.എം.വി അബ്ദുൽ ഹമീദ് (കോ ഓഡിനേറ്റർ), സഈദ് അശ്അരി (അസി. കൺവീനർ), വളപ്പിൽ കുഞ്ഞമ്മദ്, ഹാരിസ് റഹ്മാനി തിനൂർ, സി ഹമീദ് ദാരിമി, കെ.കെ അന്ത്രു, എൻ സൂപ്പി,

കെ.പി ശംസിർ, മുഈനുദ്ദീൻ നിസാമി, ഒ.എം ബശീർ (ജോ കൺ.) എന്നിവരെയും വിവിധ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാരായി ഇ അബ്ദുൽ അസീസ്, കോറോത്ത് അഹമ്മദ് ഹാജി (ഫിനാൻസ്), അനീസ് ചേലക്കാട്, പി.പി അനീസ് (വിഖായ സമിതി), പി.പി. അശ്റഫ് മൗലവി, കുഞ്ഞബ്ദുല്ല തയ്യുള്ളതിൽ (റിസപ്ഷൻ), അലി വാണിമേൽ, അജ്മൽ അശ്അരി (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230379/samasta-nadapuram-constituency-sarathi-sangam-september1-welcome-committee-formed)