---
title: "#VilangadRelief | വിലങ്ങാടിന് കൈതാങ്ങ്; തൊഴിലാളി സംഘടന മാതൃകയായി "
english_title: "#Vilangad #labor #organization #model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230395/vilangad-labor-organization-model"
published_at: "2024-08-23T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7e6cd44ca9_ff.jpg"
keywords: []
---

# #VilangadRelief | വിലങ്ങാടിന് കൈതാങ്ങ്; തൊഴിലാളി സംഘടന മാതൃകയായി 

> **Lead Summary:** **നാദാപുരം: [ **ദുരിത ബാധിതരുടെ ആവശ്യം അടുത്തറിഞ്ഞ് വിലങ്ങാടിന് കൈതാങ്ങ് നൽകി തൊഴിലാളി സംഘടന മാതൃകയായി.

## Article Content

**നാദാപുരം: [ **ദുരിത ബാധിതരുടെ ആവശ്യം അടുത്തറിഞ്ഞ് വിലങ്ങാടിന് കൈതാങ്ങ് നൽകി തൊഴിലാളി സംഘടന മാതൃകയായി.

എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ HVACR എംപ്ലോയീസ് അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രഷർകുക്കർ തുടങ്ങിയ വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ എ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ദീപേഷ് പിടി, താലൂക്ക് പ്രസിഡണ്ട് നൗഷാദ് എം, താലൂക്ക് ട്രഷറർ രൂപേഷ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു, പള്ളി വികാരി ടിൻസ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230395/vilangad-labor-organization-model)