---
title: "#Sexualassault | ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; എടച്ചേരി സ്വദേശിയായ സി പി എം നേതാവ് റിമാന്റിൽ "
english_title: "#Sexual #assault #young #woman #bus #CPM #leader #from #Edachery #remanded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230408/sexual-assault-young-woman-bus-cpm-leader-from-edachery-remanded"
published_at: "2024-08-23T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7fba558a91_WhatsApp_Image_2024-08-23_at_8.26.34_AM.jpeg"
keywords: []
---

# #Sexualassault | ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; എടച്ചേരി സ്വദേശിയായ സി പി എം നേതാവ് റിമാന്റിൽ 

> **Lead Summary:** **കൊയിലാണ്ടി: ** കെ എസ് ആർ ടി സി ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശിനിയായ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടി അറസ്റ്റിൽ.

## Article Content

**കൊയിലാണ്ടി: ** കെ എസ് ആർ ടി സി ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശിനിയായ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടി അറസ്റ്റിൽ.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എലത്തൂര്‍ പോലീസാണ് കേസെടുത്തത്.

എടച്ചേരി സ്വദേശിയും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മൽ സുജിത്ത് ( 47 ) ആണ് അറസ്റ്റിൽ ആയത്.

പ്രതി സി പി എം എടച്ചേരി ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ആണ്.

പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230408/sexual-assault-young-woman-bus-cpm-leader-from-edachery-remanded)