---
title: "#magazine | അഞ്ച് കൈയ്യെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു"
english_title: "#Five #handwritten #magazines #were #published"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230550/five-handwritten-magazines-were-published"
published_at: "2024-08-23T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c85ab004e9b_magazine.jpg"
keywords: []
---

# #magazine | അഞ്ച് കൈയ്യെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം:**[(](**[nadapuram.truevisionnews.com)](** പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ബാച്ചിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ അഞ്ച് കൈയ്യെഴുത്തു മാഗസിനുകൾ ഡോക്യുമെൻ്ററി സംവിധായകൻ അഷ്‌റഫ് തൂണേരി പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം:**[(](**[nadapuram.truevisionnews.com)](** പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ബാച്ചിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ അഞ്ച് കൈയ്യെഴുത്തു മാഗസിനുകൾ ഡോക്യുമെൻ്ററി സംവിധായകൻ അഷ്‌റഫ് തൂണേരി പ്രകാശനം ചെയ്തു.

മികച്ച മാഗസിനുകളായി ഷിഫാന ആൻ്റ് സനയുടെ ലൈറ്റ് ഓഫ് നോ എന്ന മാഗസിൻ തിരഞ്ഞെടുക്കപ്പെട്ടു.ദിയ ആൻ്റ് സന ഫാത്തിമ ടീമിന് രണ്ടും അൻഷിദ ആൻ്റ് നാജിയ ടീമിന് മൂന്നും സ്ഥാനം ലഭിച്ചു.

സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.നെറ്റ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ പൂർവ്വ വിദ്യാർഥി ഫിദ ഫാത്തിമക്കുള്ള ക്യാഷ് അവാർഡ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷാഹിന സമ്മാനിച്ചു.

പി.ടി.എ.പ്രസിഡൻ്റ് കെ.പി.മുഹമ്മദ് എടച്ചേരി അധ്യക്ഷനായി. പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, സ്റ്റാഫ് സിക്രട്ടറി ജാഫർ വാണിമേൽ,ഇസ്മായിൽ വാണിമേൽ, ഒ.സഫിയ, സൗദ മാണിക്കോത്ത്, ആർ.റോഹൻ, എം.എം.മുഹമ്മദ്, സി.അബ്ദുൽ ഹമീദ്, ഷംൻ സ ഫാത്തിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230550/five-handwritten-magazines-were-published)