---
title: "#DrSajiPothanThomas | വിലങ്ങാടിന് വേണ്ടി സമാജ് വാദി പാർട്ടി പാർല്മെൻ്റിൽ ശബ്ദമുയർത്തും - ഡോ. സജി പോത്തൻ തോമസ്"
english_title: "#Samajwadi #Party #will #raise #voice #Parliament #Vilangad #DrSajiPothan #Thomas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230641/samajwadi-party-will-raise-voice-parliament-vilangad-drsajipothan-thomas"
published_at: "2024-08-23T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8acfeb9f9b_aaaaaaa.jpg"
keywords: []
---

# #DrSajiPothanThomas | വിലങ്ങാടിന് വേണ്ടി സമാജ് വാദി പാർട്ടി പാർല്മെൻ്റിൽ ശബ്ദമുയർത്തും - ഡോ. സജി പോത്തൻ തോമസ്

> **Lead Summary:** **നാദാപുരം : [**വിലങ്ങാട്ടെ ദുരിത മേഖലകളിലെ കാഴ്ചകൾ ഭീകരം. കേട്ടറിഞ്ഞതിനേക്കാൾ വലിയ നാശനഷ്ടങ്ങളാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലുമുണ്ടായത്.

## Article Content

**നാദാപുരം : [**വിലങ്ങാട്ടെ ദുരിത മേഖലകളിലെ കാഴ്ചകൾ ഭീകരം. കേട്ടറിഞ്ഞതിനേക്കാൾ വലിയ നാശനഷ്ടങ്ങളാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലുമുണ്ടായത്.

നിരവധി പേർക്ക് വീടുകളും കൃഷിയിടങ്ങളും നഷ്ടമായി.വിലങ്ങാടിന് വേണ്ടി പാർലമെൻറിൽ സമാജിവാദി പാർട്ടി ശബ്ദമുയർത്തുമെന്ന് സമാജ് വാദി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ സജി പോത്തൻ തോമസ് പറഞ്ഞു.

വിലങ്ങാട്ട് ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.വിലങ്ങാട് നിവാസികളുടെ ദുരിതങ്ങൾ സംസ്ഥാന സർക്കാറിന്റെയും റവന്യൂ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തും.

പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ യഥാസമയം പരിഹരിച്ചില്ലെങ്കിൽ സമാജ് വാദി പാർട്ടി പ്രശ്നങ്ങൾ പാർലമെൻറിൽ ഉന്നയിക്കും.പാർലമെൻറിൽ 37 എം പിമാരും രാജ്യസഭയിൽ 9 അംഗങ്ങളും പാർട്ടിക്കുണ്ട്.

ദേശീയ അദ്ധ്യക്ഷനുമായി ആലോചിച്ചു ഈ വിഷയത്തിൽ ഇടപെടും സജി പോത്തൻ പറഞ്ഞു. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ കളത്തിങ്കൽ മാത്യു മാഷിൻറെ വീടും എസ് പി പ്രതിനിധി സംഘം സന്ദർശിച്ചു.

നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് മാത്യു മാഷിന് ജീവൻ നഷ്ടപ്പെട്ടത് . രക്ഷാപ്രവർത്തകർക്ക് മരണാനന്തരമായി നൽകുന്ന ജീവൻ രക്ഷാ പതക് അദ്ദേഹത്തിന് ലഭിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണമെന്നും അദ്ദേഹത്തിന് കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും എസ് പി നേതൃത്വം വ്യക്തമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞായൻ കുട്ടി മാസ്റ്റർ ,

സംസ്ഥാന സെക്രട്ടറി ജനറൽ സുകേശൻ നായർ, നേതാക്കളായ സാബു കക്കട്ടിൽ , സഞ്ജയ് ബാവ എം പി, അമ്പലക്കണ്ടി അബ്ദുൾ റഹിമാൻ,

രാജേഷ് പാനൂർ,കബീർ അമ്പലക്കണ്ടി , ജനകീയ കൂട്ടായ്മ നേതക്കളായ കെ കെ സി സഫ്വാൻ, കളത്തിൽ ഇക്ബാൽ , ജോണി മുല്ലക്കുന്നേൽ , ഡോ. ഹമീദ് , രാജൻ പി കെ എന്നിവരും സംഘത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230641/samajwadi-party-will-raise-voice-parliament-vilangad-drsajipothan-thomas)