---
title: "#youthfallriver | ആരും പുഴയിൽ ഇറങ്ങി ഇല്ല; രക്ഷാപ്രവർത്തനം വൈകുന്നു"
english_title: "#No #one #went #down #river #rescue #delayed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230666/no-one-went-down-river-rescue-delayed"
published_at: "2024-08-24T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8d679060d2_shaa.jpg"
keywords: []
---

# #youthfallriver | ആരും പുഴയിൽ ഇറങ്ങി ഇല്ല; രക്ഷാപ്രവർത്തനം വൈകുന്നു

> **Lead Summary:** **നാദാപുരം :[** യുവാവ് പുഴയിൽ അകപ്പെട്ടതായി പറയുന്ന വിഷ്ണുമംഗലം ബണ്ട് പരിസരത്ത് രക്ഷപ്രവർത്തനം ആരംഭിക്കാത്തതിൽ ആശങ്ക. സംഭവം ഉണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞും ആരും പുഴയിൽ ഇറങ്ങി ഇല്ല.

## Article Content

**നാദാപുരം :[** യുവാവ് പുഴയിൽ അകപ്പെട്ടതായി പറയുന്ന വിഷ്ണുമംഗലം ബണ്ട് പരിസരത്ത് രക്ഷപ്രവർത്തനം ആരംഭിക്കാത്തതിൽ ആശങ്ക. സംഭവം ഉണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞും ആരും പുഴയിൽ ഇറങ്ങി ഇല്ല.

നാദാപുരം ഫയർ ഫോഴ്സ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും ആവിശ്യത്തിന് വെളിച്ചമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ പുഴയിൽ ഇറങ്ങി ഉള്ള പരിശോധന ആരംഭിച്ചില്ല.

രാത്രി പത്ത് മണിയോടെയാണ് ഒരു യുവാവ് പുഴയിലേക്ക് വീഴുന്നതായി കണ്ടത്.

മയ്യഴിപ്പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.

അൽപ സമയം മുൻപാണ് സംഭവം. കല്ലാച്ചി വളയം റോഡിൽ പുഴയ്ക്ക് കുറുകെ ഉള്ള വിഷ്ണുമംഗലം ബണ്ടിന് സമീപത്തെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വീണതെന്നാണ് സൂചന.

പാലത്തിന് സമീപത്തെ റോഡിൽ വളയം സ്വദേശിയുടെ കാറും മൊബൈൽ ഫോണും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230666/no-one-went-down-river-rescue-delayed)