---
title: "#youthfellriver | കാർ പുഴയോരത്ത്; പുഴയിൽ വീണത് വളയത്ത  ജൂവലറി ഉടമയെന്ന് സംശയം; മൊബൈൽ ഫോണും കണ്ടെത്തി"
english_title: "#suspected #that #owner #of #ringless #jewelery #fell #into #the #river #mobile #phone #found"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230699/suspected-that-owner-of-ringless-jewelery-fell-into-the-river-mobile-phone-found"
published_at: "2024-08-24T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c95777e8dfc_WhatsApp_Image_2024-08-24_at_9.15.49_AM.jpeg"
keywords: []
---

# #youthfellriver | കാർ പുഴയോരത്ത്; പുഴയിൽ വീണത് വളയത്ത  ജൂവലറി ഉടമയെന്ന് സംശയം; മൊബൈൽ ഫോണും കണ്ടെത്തി

> **Lead Summary:** **നാദാപുരം:** വിഷ്ണുമംഗലത്ത് പുഴയിൽ വീണത് വളയത്ത ജൂവലറി ഉടമയായ റോഷിബാണെന്ന സംശയം. പുഴയോരത്ത് നിന്ന് റോഷിബ് ഉപയോഗിക്കുന്ന കാറും മൊബൈൽ ഫോണും കണ്ടെത്തി. കാർ സ്റ്റാട്ട് ചെയ്ത നിലയിലായിരുന്നു.

## Article Content

**നാദാപുരം:** വിഷ്ണുമംഗലത്ത് പുഴയിൽ വീണത് വളയത്ത ജൂവലറി ഉടമയായ റോഷിബാണെന്ന സംശയം. പുഴയോരത്ത് നിന്ന് റോഷിബ് ഉപയോഗിക്കുന്ന കാറും മൊബൈൽ ഫോണും കണ്ടെത്തി. കാർ സ്റ്റാട്ട് ചെയ്ത നിലയിലായിരുന്നു.

പാലത്തിന് മുകളിൽ ചെരുപ്പുകളും ഊരിവെച്ച നിലയിൽ ഉണ്ട്. വളയം ടൗണിൽ റിയാൽ ക്വിഡ്സ് ജൂവലറി നടത്തുന്ന ഇടീക്കുന്നുമ്മൽ ബാബു വിൻ്റെയും രാധയുടെയും മകൻ റോഷിബ് ( 39 ) ആണെന്ന സംശയത്തിലാണ് തിരച്ചിൽ തുടരുന്നത്.

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി ദൃക്സാക്ഷികൾ പറഞ്ഞതിനാലാണ് പുഴയിൽ പുലരും വരെ തിരച്ചിൽ തിരച്ചിൽ നടത്തിയത് .

സ്കൂബ ഡൈവേഴ്സും കൂടുതൽ മുങ്ങൽ വിദഗ്ധധരും എത്തിയ ശേഷം ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനഃരാരംഭിക്കും. മയ്യഴിപ്പുഴയുടെ ഭാഗമായ വാണിമേൽ പുഴയിൽ ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് യുവാവ് ചാടുന്നതായി ഇതുവഴി പോയ കാർ യാത്രക്കാർ പറഞ്ഞതിനെ തുടർന്നായിരന്നു തിരച്ചിൽ തുടങ്ങിയത്.

പാലത്തിന് സമീപത്തെ റോഡിൽ നിന്നാണ് വളയം സ്വദേശിയുടെ കാറും മൊബൈൽ ഫോണും കണ്ടെത്തിയത്.

കല്ലാച്ചി -വളയം റോഡിൽ പുഴയ്ക്ക് കുറുകെ ഉള്ള വിഷ്ണുമംഗലം ബണ്ടിന് സമീപത്തെ പുഴയിൽ നാദാപുരം ഫയർ ഫോഴ്സ് യൂനിറ്റും ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങളും നാട്ടുകാരും നാല് മണിക്കൂറോളം തിരച്ചിൽ നടത്തി.

ബണ്ടിനോട് ചേർന്ന പുഴയിൽ മൂന്ന് മീറ്റർ താഴെ ആഴത്തിൽ മാത്രമേ വെള്ളമുള്ളൂ എങ്കിലും ഷട്ടറിൻ്റെ ഭാഗത്തെ ഒഴുക്കും വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ബണ്ടിന് സമീപത്ത് അടിഞ്ഞ് കൂടിയ ചെളിയും മണലും മരങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതായി നാദാപുരം ഫയർ ഫോഴ്സ് ഓഫീസർ വരുൺ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230699/suspected-that-owner-of-ringless-jewelery-fell-into-the-river-mobile-phone-found)