---
title: "#vilangadlandslide | വിലങ്ങാടിന് കൈത്താങ്ങായി; ദുരിതബാധിതർക്ക് കട്ടിലുകൾ കൈമാറി "
english_title: "#Vilangad #became #support #Cots #handed #over #affected #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230738/vilangad-became-support-cots-handed-over-affected-people"
published_at: "2024-08-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c97646f1ce6_JAI.jpg"
keywords: []
---

# #vilangadlandslide | വിലങ്ങാടിന് കൈത്താങ്ങായി; ദുരിതബാധിതർക്ക് കട്ടിലുകൾ കൈമാറി 

> **Lead Summary:** **നാദാപുരം: [**വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വടകര കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക്. ദുരിതബാധിതർക്കായി 10 കട്ടിലുകൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [**വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വടകര കോ.ഓപ്പറേറ്റീവ് റൂറൽ ബാങ്ക്. ദുരിതബാധിതർക്കായി 10 കട്ടിലുകൾ വിതരണം ചെയ്തു.

വിലങ്ങാട് പാരിഷ് ഹാളിൽ വെച്ച് ബാങ്ക് പ്രസിഡൻ്റ് സി. ഭാസ്‌കരൻ മാസ്റ്റർ വിലങ്ങാട് വില്ലേജ് അസിസ്റ്റൻ്റ് മണിക്കുട്ടന് കട്ടിലുകൾ കൈമാറി.

ഭരണ സമിതി അംഗങ്ങളായ എ.ടി ശ്രീധരൻ, എ.കെ ശ്രീധരൻ, സി കുമാരൻ, സെക്രട്ടറി ടി.വി ജിതേഷ്, ട്രൈബൽ പ്രൊമോട്ടർമാരായ ശോഭന, സജ്‌ന, സജി, സുരേഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ അടുത്തിടെ നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230738/vilangad-became-support-cots-handed-over-affected-people)