---
title: " #inquestcompleted  | ഇൻക്വസ്റ്റ് പൂർത്തിയായി;  വളയത്തെ റോഷിബിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു"
english_title: " #inquest #completed #valayam #sent #post #mortem #Roshibin #body"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230790/inquest-completed-valayam-sent-post-mortem-roshibin-body"
published_at: "2024-08-24T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9963b4ba68_valauyam.jpg"
keywords: []
---

#  #inquestcompleted  | ഇൻക്വസ്റ്റ് പൂർത്തിയായി;  വളയത്തെ റോഷിബിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു

> **Lead Summary:** **നാദാപുരം : [**വിഷ്ണുമംഗലത്ത് പുഴയിൽ വീണ് മരിച്ച വളയത്തെ ജൂവലറി ഉടമ റോഷിബിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി . മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**നാദാപുരം : [**വിഷ്ണുമംഗലത്ത് പുഴയിൽ വീണ് മരിച്ച വളയത്തെ ജൂവലറി ഉടമ റോഷിബിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി . മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വളയത്ത ജൂവലറി ഉടമയായ റോഷിബിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുമംഗലം ബണ്ടിന് താഴെ നൂറി മീറ്റർ അകലെ പുഴയിലാണ് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ വളയം പൊലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി. റോഷിബിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, വളയം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി ശശിധരൻ, സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം തുടങ്ങിയവരും ആശുപത്രിയിൽ എത്തിയിരുന്നു.

പുഴയിൽ ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് യുവാവ് ചാടുന്നതായി ഇതുവഴി പോയ കാർ യാത്രക്കാർ പറഞ്ഞതിനെ തുടർന്നായിരന്നു തിരച്ചിൽ തുടങ്ങിയത്.

പാലത്തിന് സമീപത്തെ റോഡിൽ നിന്നാണ് റോഷിബിൻ്റെ കാറും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230790/inquest-completed-valayam-sent-post-mortem-roshibin-body)