---
title: "#commemoration | കുയിമ്പിൽ സോമൻ അനുസ്മരണവും എൻ്റോവ്മെൻ്റ് വിതരണവും നടത്തി"
english_title: "#Soman #commemoration #distribution #endowment #done #Kuimp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230797/soman-commemoration-distribution-endowment-done-kuimp"
published_at: "2024-08-24T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9994f8dff3_iringnr.jpg"
keywords: []
---

# #commemoration | കുയിമ്പിൽ സോമൻ അനുസ്മരണവും എൻ്റോവ്മെൻ്റ് വിതരണവും നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ :[**കുയിമ്പിൽ സോമൻ , സതീഷ്കുമാർ മൂന്നാമത് ചരമവാർഷികം യുവചേതന കലാകായിക വേദി കച്ചേരി വിപുലമായി ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :[**കുയിമ്പിൽ സോമൻ , സതീഷ്കുമാർ മൂന്നാമത് ചരമവാർഷികം യുവചേതന കലാകായിക വേദി കച്ചേരി വിപുലമായി ആചരിച്ചു.

ഇതോടനുബന്ധിച്ച് കുയിമ്പിൽ സോമൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ പരിസരങ്ങളിലെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ രണ്ട് പേർക്ക് നൽകി.

ഒന്നാം സ്ഥാനം നീഹാര ആർ (ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി) രണ്ടാം സ്ഥാനം മുഹമ്മദ് ഷാനിദ് ( എൻ.എ .എം പെരിങ്ങത്തൂർ ) എന്നിവർക്ക് ലഭിച്ചു.

മൊമൻ്റോയും, ക്യാഷവാർഡും സമർപ്പണം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചറും, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷനും നിർവ്വഹിച്ചു.

യുവചേതന പ്രസിഡണ്ട് പി.പി വാസുദേവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വത്സരാജ് മണലാട്ട് സോമൻ അനുസ്മരണ ഭാഷണം നടത്തി.

വാർഡ് മെമ്പർ എം.കെ സുജാത,രമേശൻ കുന്നുമ്മൽ, എം.ഗീത, ദിനൂപ് പട്ട്യേരി, പി.പി. സുരേഷ് ബാബു,ടി. ഇ കുഞ്ഞിരാമൻ, വത്സരാജൻ കുയിമ്പിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യുവചേതന സെക്രട്ടറി കെ.എം ബബീഷ് സ്വാഗതവും രാജീവൻ ചാത്തോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230797/soman-commemoration-distribution-endowment-done-kuimp)