---
title: "#flourmillworker | കൈ തുണ; ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം "
english_title: "#Hand #support #Radha #flour #mill #worker #helped #goodwill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230971/hand-support-radha-flour-mill-worker-helped-goodwill"
published_at: "2024-08-25T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cac3a1c82b0_chekkyad.jpg"
keywords: []
---

# #flourmillworker | കൈ തുണ; ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം 

> **Lead Summary:** **പാറക്കടവ്: [**അപകടത്തിൽ ഇടത് കൈ നഷ്ടപ്പെട്ട ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം.

## Article Content

**പാറക്കടവ്: [**അപകടത്തിൽ ഇടത് കൈ നഷ്ടപ്പെട്ട ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം.

ചെക്യാട് ഫ്ലോർ മില്ലിൽ തൊഴിലെടുക്കുന്നതിനിടെ മെഷീനിൽ കുടുങ്ങി കൈ നഷ്ടപ്പെട്ട രാധയ്ക്ക് ചെക്യാട്, ചെറുമോത്ത് പ്രദേശത്തെ സുമനസ്സുകളും വ്യാപാരികളും സ്വരൂപിച്ച ഫണ്ട്‌ കൈമാറി.

ചെക്യാട് സർവ്വീസ് സഹകരണ ബേങ്കിൽ 551700/- രൂപ രാധയുടെ പേരിൽ നിക്ഷേപിച്ചതിന്റെ രേഖകൾ വളയം ഗ്രാമപഞ്ചായത്ത് അംഗം എൻ. റൈഹാനത്, സഹായ കമ്മറ്റി കൺവീനർ എം ശ്രീധരൻമാസ്റ്റർ എന്നിവർ കൈമാറി.

ചടങ്ങിൽ കെ.കെ.എച്. റാഷിദ്‌, എം ശേഖരൻ മാസ്റ്റർ, ടി. കെ. പ്രദോഷ്, ഒ. പി. മനോജൻ,പിസുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230971/hand-support-radha-flour-mill-worker-helped-goodwill)