---
title: "#arrest | കാറിൽ മയക്കുമരുന്ന്; നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം മയക്കുമരുന്ന് വിൽപ്പന, യുവാവ് അറസ്റ്റിൽ"
english_title: "#drugs #car #Drug #selling #near #Nadapuram #police #station #youth #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231029/drugs-car-drug-selling-near-nadapuram-police-station-youth-arrested"
published_at: "2024-08-25T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66caf4321afaa_police.jpg"
keywords: []
---

# #arrest | കാറിൽ മയക്കുമരുന്ന്; നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം മയക്കുമരുന്ന് വിൽപ്പന, യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: [**നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി വെള്ളച്ചാലിൽ വി.സി.ഷമീലാണ് അസ്റ്റിലായത്.

## Article Content

**നാദാപുരം: [**നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി വെള്ളച്ചാലിൽ വി.സി.ഷമീലാണ് അസ്റ്റിലായത്.

നാദാപുരം തലശ്ശേരി റോഡിൽ പോലിസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

ഷമീലിൽ നിന്ന് 1.28 ഗ്രാം എം ഡി എം എ കണ്ടെടുത്തു. റൂറൽ എസ്‌പിയുടെ കീഴിലുള്ള ഡാൻസാഫ് അംഗങ്ങളും, നാദാപുരം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാർ പോലിസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231029/drugs-car-drug-selling-near-nadapuram-police-station-youth-arrested)