---
title: "#commemoration | കോവിഡ് കവർന്ന കവിയുടെ സ്മരണയുമായി കോൺഗ്രസ് "
english_title: "#Congress #remembers #poet #stole  #covid"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231097/congress-remembers-poet-stole-covid"
published_at: "2024-08-25T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb35578906d_appla.jpg"
keywords: []
---

# #commemoration | കോവിഡ് കവർന്ന കവിയുടെ സ്മരണയുമായി കോൺഗ്രസ് 

> **Lead Summary:** **എടച്ചേരി : [**അമ്മയോടും സഹോദരനോടുമൊപ്പം കോവിഡ് പിടിച്ച് മരിച്ച കവി കുയിമ്പിൽ സോമന്റെ മൂന്നാം ചരമവാർഷികം കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു.

## Article Content

**എടച്ചേരി : [**അമ്മയോടും സഹോദരനോടുമൊപ്പം കോവിഡ് പിടിച്ച് മരിച്ച കവി കുയിമ്പിൽ സോമന്റെ മൂന്നാം ചരമവാർഷികം കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു.

മരണാനന്തരം സോമന്റെ കവിതകൾ ശേഖരിച്ച് കോൺഗ്രസ് നേതൃത്വത്തിൽ, കണ്ണീർ കണങ്ങൾ, എന്ന പേരിൽ പുസ്തകരൂപത്തിൽ പുറത്തിറക്കിയിരുന്നു.

കച്ചേരിയിൽ നടന്ന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ രമേഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.എ സജീവൻ, സി പവിത്രൻ,എം കെ പ്രേം ദാസ്,എം സി മോഹനൻ.എം പി ശ്രീധരൻ,സജീഷ് കോട്ടേമ്പ്രംനടുക്കണ്ടികുഞ്ഞിരാമൻ,കണ്ടിയിൽഗോപാലൻ,എം സി വിജയൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231097/congress-remembers-poet-stole-covid)