---
title: "#ChekyadServiceCooperativeBank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഗമവും ശില്പശാലയും നടത്തി"
english_title: "#Chekyad #Service #Cooperative #Bank #conducted #Kudumbashree #sangam #Workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231101/chekyad-service-cooperative-bank-conducted-kudumbashree-sangam-workshop"
published_at: "2024-08-25T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb38e8c8570_pandhm.jpg"
keywords: []
---

# #ChekyadServiceCooperativeBank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഗമവും ശില്പശാലയും നടത്തി

> **Lead Summary:** **പാറക്കടവ്:[** ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അയക്കൂട്ടങ്ങളുടെ സംഗമവും ശില്പശാലയും നടത്തി.

## Article Content

**പാറക്കടവ്:[** ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അയക്കൂട്ടങ്ങളുടെ സംഗമവും ശില്പശാലയും നടത്തി.

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ കുറുവന്തേരി യു.പി.സ്കൂളിൽ നടന്ന പരിപാടി വടകര മുൻസിപ്പൽ ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്ര അധ്യക്ഷനായിരുന്നു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ മുഖ്യ അതിഥിയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ. ഓപ്പറേറ്റീവ് മാനേജ്മെന്റ് ഫാക്കൽറ്റി അഭിലാഷ് ഐ. ക്ലാസ്സെടുത്തു.

ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ, സി.ഡി.എസ്. ചെയർ പേഴ്സൺ കെ.പി.മഹിജ, കെ.സ്മിത, പി.ബിനു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231101/chekyad-service-cooperative-bank-conducted-kudumbashree-sangam-workshop)