---
title: "#AIYF  | ദുരിതബാധിതർക്ക്‌ ഒരു കൈത്താങ്ങ്;  എ  ഐ വൈ എഫ്‌ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു"
english_title: "#helping #hand #afflicted #AIYF #organized #biryani #challenge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231219/helping-hand-afflicted-aiyf-organized-biryani-challenge"
published_at: "2024-08-26T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc21f6443ed_shh.jpg"
keywords: []
---

# #AIYF  | ദുരിതബാധിതർക്ക്‌ ഒരു കൈത്താങ്ങ്;  എ  ഐ വൈ എഫ്‌ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** **വളയം: [**വയനാട് ദുരിതബാധിതർക്ക് എ ഐ വൈ എഫ് നിർമ്മിച്ച് നത്കുന്ന പത്ത് വീട് പദ്ധതിയിലേക്കുള്ള ധനശേഖരണാർത്ഥം എ ഐ വൈ എഫ് വളയം മേഖലാ കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

## Article Content

**വളയം: [**വയനാട് ദുരിതബാധിതർക്ക് എ ഐ വൈ എഫ് നിർമ്മിച്ച് നത്കുന്ന പത്ത് വീട് പദ്ധതിയിലേക്കുള്ള ധനശേഖരണാർത്ഥം എ ഐ വൈ എഫ് വളയം മേഖലാ കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

വളയം അരുവിക്കരയിൽ നടന്ന ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് മുടപ്പിലായി നിർവ്വഹിച്ചു.

സംഘാടക സമിതി ചെയർമാനും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറിയുമായ ലിനീഷ് അരുവിക്കര അദ്ധ്യക്ഷതവഹിച്ചു.

സി പി ഐ മണ്ഡലം സെക്രട്ടറി എം ടി ബാലൻ, വളയം ഗ്രാമപഞ്ചായത്ത് അംഗം വി പി ശശിധരൻ, എ ഐ വൈ എഫ് ജില്ലാ ആക്ടിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്ത്, മണ്ഡലം പ്രസിഡണ്ട് വിമൽ കുമാർ കണ്ണങ്കൈ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, അശ്വിൻ മനോജ്, കുനിയയിൽ അശോകൻ, രാംജിത്ത് കല്ലിൽ, കെ പി രജീഷ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231219/helping-hand-afflicted-aiyf-organized-biryani-challenge)