---
title: "#ReliefFund | കാരുണ്യ സ്പർശമായി അതിജീവനത്തിൻ്റെ ചായക്കട"
english_title: " #tea #shop #survival #touch #mercy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231264/tea-shop-survival-touch-mercy"
published_at: "2024-08-26T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc4bed0e325_chaya.jpg"
keywords: []
---

# #ReliefFund | കാരുണ്യ സ്പർശമായി അതിജീവനത്തിൻ്റെ ചായക്കട

> **Lead Summary:** **നാദാപുരം :** വയനാട്ടിലേയും, വിലങ്ങാട്ടേയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡി.വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ സാമ്പത്തിക സമാഹരണത്തിനായി വേറിട്ട മാതൃകകളാണ് നാട്ടിലെമ്പാടും നടക്കുന്നത്.

## Article Content

**നാദാപുരം :** വയനാട്ടിലേയും, വിലങ്ങാട്ടേയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡി.വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ സാമ്പത്തിക സമാഹരണത്തിനായി വേറിട്ട മാതൃകകളാണ് നാട്ടിലെമ്പാടും നടക്കുന്നത്.

ആക്രി സാധനങ്ങൾ പെറുക്കി വിറ്റും, ക്വാറിയിൽ തലച്ചുമടെടുത്തും, വീടുകളിൽ ഫിനോലിൻ വിറ്റും. തെരുവുകളിൽ ചായ കച്ചവടം നടത്തിയും, പാട്ട് പാടിയും, ചിത്രം വരച്ചും അവർ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.

കല്ലാച്ചിയിൽ ഇന്നലെ ആരംഭിച്ച അതിജീവനത്തിൻ്റെ ചായക്കടയിലും നിരവധി പ്രമുഖരാണ് എത്തിച്ചേർന്നത്. കേവലമൊരു ചായ കുടിക്കുക എന്നതിനുമപ്പുറം നന്മ വറ്റാത്ത കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൂടിയാവുകയാണ് ഓരോ സന്ദർശകരും സി.പിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു തുടങ്ങിയവർ ഇന്നലെ ചായക്കടയിൽ എത്തിയിരുന്നു.

മികച്ച പ്രതികരണമാണ് ഈ കേമ്പയിൻ പ്രവർത്തനത്തിന് ലഭിക്കുന്നതെന്ന് ഡി.വൈ എഫ് ഐ ഭാരവാഹികളായ സി.എച്ച് രജീഷ്, കെ.പ്രിജിൽ, വിഷ്ണുപ്രസാദ്, എന്നിവർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231264/tea-shop-survival-touch-mercy)