---
title: "#stabbedcase | യുവതിയുടെ പരിക്ക് ഗുരുതരം; ഭർത്താവ് കസ്റ്റഡിയിൽ "
english_title: "#woman #injury #serious #Husband #custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231364/woman-injury-serious-husband-custody"
published_at: "2024-08-26T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccbf18c2f48_ambu.jpg"
keywords: []
---

# #stabbedcase | യുവതിയുടെ പരിക്ക് ഗുരുതരം; ഭർത്താവ് കസ്റ്റഡിയിൽ 

> **Lead Summary:** **നാദാപുരം :** ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ .

## Article Content

**നാദാപുരം :** ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ .

പ്രവാസിയായ മാവുള്ളതിൽ ഹാരിസിൻ്റെ ഭാര്യ നസീറക്കാണ് (25) കുത്തേറ്റത്. ഇന്ന് രാത്രി 10 മണി യോടെയാണ് സംഭവം. വീട്ടിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഹാരിസ് കത്തികൊണ്ട് നസീറയെ കുത്തുകയും ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പാറക്കടവ് കെയർ ആന്റ് ക്യൂർ ആശുപത്രയിൽ എത്തിച്ച യുവതിയെ പിന്നീട് എം എം സി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പരിക്ക് ഗുരുതരമായതിനാൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . അക്രമത്തിൽ ഭർത്താവ് ഹാരിസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231364/woman-injury-serious-husband-custody)