---
title: "#alumniassociation | വീണ്ടും ഒത്തൊരുമിച്ചു; വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് സഹായവുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "#alumni #association #helps #those #who #lost #their #homes vilangad #landslide"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231528/alumni-association-helps-those-who-lost-their-homes-vilangad-landslide-new"
published_at: "2024-08-27T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdb7debe51e_WhatsApp_Image_2024-08-27_at_3.31.16_PM.jpeg"
keywords: []
---

# #alumniassociation | വീണ്ടും ഒത്തൊരുമിച്ചു; വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് സഹായവുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **വിലങ്ങാട്: **ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ 2005 -എസ്എസ്‌എൽസി പൂർവ വിദ്യാർത്ഥി കൂട്ടായ്മ‌.

## Article Content

**വിലങ്ങാട്: **ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ 2005 -എസ്എസ്‌എൽസി പൂർവ വിദ്യാർത്ഥി കൂട്ടായ്മ‌.

വീടും സ്ഥലവും നഷ്‌ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറിയ 5 കുടുംബത്തിനാണ് സഹായമെത്തിച്ചത്.

കട്ടിൽ, അലമാര, ബെഡ്, ഡയനിങ് ടേബിൾ, കസേര, പത്രങ്ങൾ, മറ്റു ഉപയോഗ സാധനങ്ങൾ എന്നിവയാണ് കൂട്ടായ്‌മ നൽകിയത്.

ഗ്രൂപ്പ് അഡ്‌മിൻമാരായ ജംഷീർ, അഖിലേഷ്, അശ്വതി, നിമേഷ്, മുജീബ്, സാജിദ്, ഗ്ലോറിയ, സെമീറ, ഷംസീന, സെമീർ, ജിന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

വീട് പൂർണമായും നഷ്‌ടമായ ജോണി പാണ്ട്യാംപറമ്പിൽ, സാബു നന്ത്യാട്ട്, ജോർജ് കല്ലുവേലിക്കുന്നേൽ, ജോൺസൻ, ശോഭ കമ്പിളിപ്പാറ എന്നിവർ താമസിക്കുന്ന വാടക വീടുകളിൽ എത്തിച്ചാണ് ഗൃഹോപകരണങ്ങൾ വിതരണം ചെയ്‌ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231528/alumni-association-helps-those-who-lost-their-homes-vilangad-landslide-new)