---
title: "#trainingcamp | നാദാപുരം സി.എച്ച്‌. സെൻ്റർ വളണ്ടിയർ പരിശീലന ക്യാമ്പിന് തുടക്കം"
english_title: "#Nadapuram #CH #Center #volunteer #training #camp #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231535/nadapuram-ch-center-volunteer-training-camp-started-new"
published_at: "2024-08-27T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdbc5e6d16e_volunteer_camp.jpg"
keywords: []
---

# #trainingcamp | നാദാപുരം സി.എച്ച്‌. സെൻ്റർ വളണ്ടിയർ പരിശീലന ക്യാമ്പിന് തുടക്കം

> **Lead Summary:** **നാദാപുരം: ** നാദാപുരം സി.എച്ച്. സെൻറ്ററിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പാലിയേറ്റിവ് വളണ്ടിയർ പരിശീലനത്തിന് തുടക്കം.

## Article Content

**നാദാപുരം: ** നാദാപുരം സി.എച്ച്. സെൻറ്ററിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പാലിയേറ്റിവ് വളണ്ടിയർ പരിശീലനത്തിന് തുടക്കം.

നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

സി.എച്ച് സെൻ്റർ നാദാപുരം ചാപ്റ്റർ പ്രസിഡണ്ട് കടോളി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ, നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് വലിയാണ്ടി, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, അബ്ബാസ് കണേക്കൽ, കരയത്ത് ഹമീദ് ഹാജി, ബപ്പൻ കുട്ടി നടുവണ്ണൂർ, സി.എച്ച്‌ സെൻ്റർ മാനേജർ കെ കെ അബ്‌ദുറഹിമാൻ, അസീസ് തെരുവത്ത്, ഹാരിസ് മാത്തോട്ടത്തിൽ, മുഹമ്മദ് പുറമേരി, അബൂബക്കർ ആര്യപ്പറ്റ, പി.ഷാഹിന, ടി കെ സുബൈദ, സി.കെ ജമീല, മുഹമ്മദ് മാടോത്ത്, ഷാക്കിർ ഖാഫില സംസാരിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231535/nadapuram-ch-center-volunteer-training-camp-started-new)