---
title: "#ValayamUPschool | തൈ നട്ട്; വളയം യുപി സ്കൂളിൽ പച്ചക്കറിത്തോട്ടമൊരുങ്ങുന്നു  "
english_title: "#Seedling #planting #vegetable #garden #being #prepared #Valayam #UP #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231551/seedling-planting-vegetable-garden-being-prepared-valayam-up-school"
published_at: "2024-08-27T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdd94f8180c_valayam_up_school.jpg"
keywords: []
---

# #ValayamUPschool | തൈ നട്ട്; വളയം യുപി സ്കൂളിൽ പച്ചക്കറിത്തോട്ടമൊരുങ്ങുന്നു  

> **Lead Summary:** **വളയം: ** വളയം യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ആദ്യ തൈ നട്ട് ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് നിർവഹിച്ചു.

## Article Content

**വളയം: ** വളയം യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ആദ്യ തൈ നട്ട് ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് നിർവഹിച്ചു.

പ്രധാന അധ്യാപിക വി കെ അനില , പിടിഎ പ്രസിഡണ്ട് എടക്കണ്ടിയിൽ സുനി, സീനിയർ അധ്യാപകൻ പള്ളിത്തറ പ്രദീപ് കുമാർ, ജിൽസ ടീച്ചർ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ക്ലബ് അംഗങ്ങളായ മുഴുവൻ കുട്ടികളും തൈകൾ നട്ടു.

സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷ രഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുക എന്നതാണ് സ്കൂൾ തോട്ടത്തിന്റെ ലക്ഷ്യം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231551/seedling-planting-vegetable-garden-being-prepared-valayam-up-school)