---
title: "#AdvKPraveenKumar | ഹേമ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിച്ചത് സർക്കാർ -അഡ്വ കെ പ്രവീൺ കുമാർ "
english_title: "#Hema #Commission #Report #Sabotaged #Government #Adv #KPraveen Kumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231565/hema-commission-report-sabotaged-government-adv-kpraveen-kumar"
published_at: "2024-08-27T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cde44098051_k_praveenkumar.jpg"
keywords: []
---

# #AdvKPraveenKumar | ഹേമ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിച്ചത് സർക്കാർ -അഡ്വ കെ പ്രവീൺ കുമാർ 

> **Lead Summary:** **നാദാപുരം: **നാല് വർഷത്തിലേറെ റിപ്പോർട്ട് പൂഴ്ത്തി വെച്ച് ഹേമ കമ്മീഷൻ അട്ടിമറിച്ചത് പിണറായി സർക്കാർ ആണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ.

## Article Content

**നാദാപുരം: **നാല് വർഷത്തിലേറെ റിപ്പോർട്ട് പൂഴ്ത്തി വെച്ച് ഹേമ കമ്മീഷൻ അട്ടിമറിച്ചത് പിണറായി സർക്കാർ ആണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ.

സിനിമാ ലോകത്തെ അരുതായ്മകൾക്ക് കൂട്ടുനിന്നത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.

ചെക്ക്യാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി കെ കെ അബൂബക്കർ ഹാജി ചുമതലയേറ്റതുമായി ബന്ധപ്പെട്ട കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഡിസിസി സെക്രട്ടറി കെ കെ വിനോദൻ അധ്യക്ഷനായി.യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, ഇബ്രാഹിം കുട്ടി കല്ലാർ,വി എം ചന്ദ്രൻ,ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്,എ സജീവൻ, രാജീവ് പുതുശ്ശേരി,സി എച്ച് ഹമീദ് മാസ്റ്റർ,ടി പി ബാലൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231565/hema-commission-report-sabotaged-government-adv-kpraveen-kumar)