---
title: "#busfellintopothole  | ചതിക്കുഴിയും; കല്ലാച്ചിയിലെ  തകർന്ന സംസ്ഥാന പാതയിൽ ബസ് കുഴിയിൽപ്പെട്ടു  "
english_title: "#bus #fell #into #pothole #dilapidated #state #highway #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231755/bus-fell-into-pothole-dilapidated-state-highway-kalachi"
published_at: "2024-08-28T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cef0f34c27c_bus_fell.jpg"
keywords: []
---

# #busfellintopothole  | ചതിക്കുഴിയും; കല്ലാച്ചിയിലെ  തകർന്ന സംസ്ഥാന പാതയിൽ ബസ് കുഴിയിൽപ്പെട്ടു  

> **Lead Summary:** **നാദാപുരം: ** റോഡ് തകർന്ന് ഗതാഗത കുരുക്ക് പതിവായ കല്ലാച്ചിയിൽ ജല അതോറിറ്റി വഴി ചതിക്കുഴികളും.

## Article Content

**നാദാപുരം: ** റോഡ് തകർന്ന് ഗതാഗത കുരുക്ക് പതിവായ കല്ലാച്ചിയിൽ ജല അതോറിറ്റി വഴി ചതിക്കുഴികളും.

നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ സ്വകാര്യ ബസ് കുഴിയിൽപ്പെട്ടു.

ഇന്ന് രാവിലെയാണ് തൊട്ടിൽപ്പാലം -വടകര റൂട്ടിലോടുന്ന സാറാസ് ബസ് കുഴിയിൽ അകപ്പെട്ടത്. മണിക്കൂറുകളോളം ബസ് നീക്കാൻ കഴിഞ്ഞില്ല .

ഒടുവിൽ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് ബസ് ഉച്ചയോടെ പുറത്തെടുത്തത്.

കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകരാറ് പരിഹരിക്കാൻ ജല അതോറിറ്റി അധികൃ തർ എടുത്ത കുഴി കൃത്യമായി മൂടാതതും കുത്തിപ്പൊളിച്ച റോഡുകൾ റീ ടാറിംഗ് നടത്താതതുമാണ് കല്ലാഴിയിലെ അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231755/bus-fell-into-pothole-dilapidated-state-highway-kalachi)