---
title: "#sabotage | സമരത്തിനൊരുങ്ങി; നാദാപുരം ഗവ: ആശുപത്രി ലാബ് പ്രവർത്തനം അട്ടിമറിക്കുന്നതാര്? "
english_title: "#Nadapuram #Govt #sabotaging #hospital #lab #work #Youth #organizations #strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231771/nadapuram-govt-sabotaging-hospital-lab-work-youth-organizations-strike"
published_at: "2024-08-28T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf0d7b7896b_govt_hospital_lab.jpg"
keywords: []
---

# #sabotage | സമരത്തിനൊരുങ്ങി; നാദാപുരം ഗവ: ആശുപത്രി ലാബ് പ്രവർത്തനം അട്ടിമറിക്കുന്നതാര്? 

> **Lead Summary:** **നാദാപുരം:**നാദാപുരം ഗവ: താലൂക്ക് ആശുപത്രി ലാബ് പ്രവർത്തനം 24 മണിക്കൂറുo പ്രവർത്തിക്കണമെന്ന ആശുപത്രി വികസന സമിതി തീരുമാനം അട്ടിമറിക്കുന്നതിനു പിന്നിൽ ആശുപത്രി ലാബ് ജീവനക്കാരനും പുറത്തെ സ്വകാര്യ ലാബുടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പറയപ്പെടുന്നു.

## Article Content

**നാദാപുരം:**നാദാപുരം ഗവ: താലൂക്ക് ആശുപത്രി ലാബ് പ്രവർത്തനം 24 മണിക്കൂറുo പ്രവർത്തിക്കണമെന്ന ആശുപത്രി വികസന സമിതി തീരുമാനം അട്ടിമറിക്കുന്നതിനു പിന്നിൽ ആശുപത്രി ലാബ് ജീവനക്കാരനും പുറത്തെ സ്വകാര്യ ലാബുടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പറയപ്പെടുന്നു.

ആശുപത്രി ലാബിൽ ലഭ്യമാകുന്ന പല ടെസ്റ്റുകളും പുറത്ത് ഇരട്ടിയിലും അധികചാർജാണ് വാങ്ങുന്നത്.

സി.ആർ പി ടെസ്റ്റിന് ലാബിൽ 150 രൂപയ്ക്ക് ചെയ്തു കൊടുത്തിരുന്നത് പുറത്ത് 350 രൂപയാണ് വാങ്ങുന്നത്. ഇപ്പാൾ ആശുപത്രി ലാബിൽ ഈ ടെസ്റ്റ് ലഭ്യമല്ല എന്നാണ് ലാബിൽ നിന്നും പറയുന്നത്.

എന്നാൽ ആശുപത്രിയിൽ എല്ലാവർക്കും ഈ ടെസ്റ്റിന് എഴുതുന്നതു വഴി ആശുപത്രി അധികൃതർ വൻ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നാണ് പരക്കെ ആക്ഷേപം.

7 മണി കഴിഞ്ഞാൽ പല ടെസ്റ്റുകളും സമീപത്തെ സ്വകാര്യ ലാബിൽ നിന്നും ചെയ്യിക്കുന്നത് വഴി വൻ അഴിമതിക്ക് ലാബ് ജീവനക്കാർ കൂട്ടുനിൽക്കുകയാണ്.

അരമണിക്കൂർ കൊണ്ട് ചെയ്തു കൊടുക്കാവുന്ന ടെസ്റ്റ് പോലും ആശുപത്രി ലാബിൽ നിന്നും 2 മണിക്കൂർ കഴിഞ്ഞ് കൊടുക്കുക വഴി റിസൽട്ട് കാണിക്കാൻ പോലും കഴിയാതെ രോഗികൾ മടങ്ങുക പതിവാണ്.

8 വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന ലാബ് ജീവനക്കാരൻ്റെ അനധികൃത ഇടപെടലിനെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ട്.

ഇവിടുത്തെ അതേ സ്റ്റാഫ് പാറ്റേണിൽ തന്നെയാണ് കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ ലാബ് പ്രവർത്തനം 24 മണിക്കൂറും പ്രവർത്തിക്കന്നത്.

ആശുപത്രിയിലുള്ള ഇത്തരം വിഷയങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരത്തിനൊരുങ്ങുകയാണ് യുവജന സംഘടനകൾ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231771/nadapuram-govt-sabotaging-hospital-lab-work-youth-organizations-strike)