---
title: "#Jaundice | മഞ്ഞപ്പിത്ത ഭീഷണി; ഇതുവരെയായി ചികിത്സ തേടിയത് പതിനൊന്ന് പേർ"
english_title: "#Jaundice #spreads #purameri #grama #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231788/jaundice-spreads-purameri-grama-panchayath"
published_at: "2024-08-28T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf228eefb98_HEPATITIS.jpg"
keywords: []
---

# #Jaundice | മഞ്ഞപ്പിത്ത ഭീഷണി; ഇതുവരെയായി ചികിത്സ തേടിയത് പതിനൊന്ന് പേർ

> **Lead Summary:** **പുറമേരി: **പുറമേരി പഞ്ചായത്തിലെ കല്ലുംപുറം പത്താം വാർഡിൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ഇതുവരെ ചികിത്സ തേടിയത് പതിനൊന്ന് പേർ.

## Article Content

**പുറമേരി: **പുറമേരി പഞ്ചായത്തിലെ കല്ലുംപുറം പത്താം വാർഡിൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ഇതുവരെ ചികിത്സ തേടിയത് പതിനൊന്ന് പേർ.

കല്ലുംപുറത്തെ നാല് വീടുകളിലെ കുട്ടികളടക്കമുള്ള 11പേരാണ് ചികിത്സ തേടിയത്.

നിലവിൽ എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.ജ്യോതിലക്ഷ്‌മി പറഞ്ഞു.

മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ കൃത്യമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായി വാർഡ് മെമ്പർ ഗീത.എം.എം പറഞ്ഞു.

രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്‌തു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മാത്രമല്ല ബോധവത്കരണ ക്ലാസുകളും പ്രദേശത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231788/jaundice-spreads-purameri-grama-panchayath)