---
title: "#loanfair | വ്യാപാരികൾക്കായി വ്യാപാർ മിത്ര വായ്‌പാ മേള സംഘടിപ്പിച്ചു."
english_title: "#Vyapar #Mitra #loan #fair #organized #for #traders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231793/vyapar-mitra-loan-fair-organized-for-traders"
published_at: "2024-08-28T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf2bc84e52c_vyapar_mithra.jpg"
keywords: []
---

# #loanfair | വ്യാപാരികൾക്കായി വ്യാപാർ മിത്ര വായ്‌പാ മേള സംഘടിപ്പിച്ചു.

> **Lead Summary:** **കല്ലാച്ചി: **കേരള ബാങ്ക് നാദാപുരം ശാഖയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാർ മിത്ര വായ്‌പാ മേള സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: **കേരള ബാങ്ക് നാദാപുരം ശാഖയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാർ മിത്ര വായ്‌പാ മേള സംഘടിപ്പിച്ചു.

കല്ലാച്ചി വ്യാപാരഭവനിൽ നടന്ന മേള നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.ദിനേശൻ എം സി അധ്യക്ഷത വഹിച്ചു.

കേരള ബാങ്ക് നാദാപുരം ഏരിയാ മാനേജർ ശ്രീ. ദീപേഷ് എൻ.എ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ. സി സഹദ് എന്നിവർ വായ്‌പാ നിക്ഷേപ പദ്ധതികൾ വിശദീകരിച്ചു.

കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി ശ്രീ. ഷംസുദ്ധീൻ ഇല്ലത്ത് സംസാരിച്ചു.

നാദാപുരം ശാഖാ മാനേജർ ശ്രീ.എസ് പി ജനാർദ്ധനൻ സ്വാഗതവും അസിസ്റ്റൻ്റ് മാനേജർ ശ്രീ.ഷാജി ടി വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231793/vyapar-mitra-loan-fair-organized-for-traders)