---
title: "#Congressconstituencycamps | സംഘടന കരുത്താകാൻ; കോൺഗ്രസ് മണ്ഡലം ക്യാമ്പുകൾക്ക് തുടക്കമായി"
english_title: "#Congress #constituency #camps #have #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231798/congress-constituency-camps-have-started-new"
published_at: "2024-08-28T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf2f036d001_exicutive_campsjpg"
keywords: []
---

# #Congressconstituencycamps | സംഘടന കരുത്താകാൻ; കോൺഗ്രസ് മണ്ഡലം ക്യാമ്പുകൾക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസിന്റെ മണ്ഡലം ക്യാമ്പുകൾക്ക് തുടക്കം.

## Article Content

**നാദാപുരം: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസിന്റെ മണ്ഡലം ക്യാമ്പുകൾക്ക് തുടക്കം.

ജില്ലാതലത്തിലും നിയോജക മണ്ഡലം തലങ്ങളിലും എക്സിക്യൂട്ടീവ് ക്യാമ്പുകൾക്ക് ശേഷമാണ് പഞ്ചായത്ത് തലങ്ങളിലും ക്യാമ്പുകൾ ആരംഭിച്ചത്.

നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ് എ.ഐ.സി.സി മെമ്പർ ഡോ:എം ഹരി പ്രിയ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:പ്രമോദ് കക്കട്ടിൽ ,കാവിൽ പി മാധവൻ, ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് ,അഡ്വ: എ.സജീവൻ, അഡ്വ :കെ എം രഘുനാഥ്,രവീഷ് വളയം,വി കെ ബാലാമണി, പുതിയോട്ടിൽ ഷാജി,പി വി ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231798/congress-constituency-camps-have-started-new)