നാദാപുരം : സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് പുതിയ സാരഥികൾ ചുമതലയേറ്റു. നാദാപുരത്ത് ഇനി ജനതാദൾ എസ്സിനെ കെ പി ഗോപാലനും കോടോത്ത് അന്ത്രുവും നയിക്കും.

ജനതാദൾ (എസ്) നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ ഇരിങ്ങണ്ണൂരിൽ ജനതാദൾ ജില്ലാ പ്രസിഡന്റ് കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ പി ഗോപാലൻ അധ്യക്ഷനായി.
നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളായി കെ പി ഗോപാലൻ ( പ്രസിഡന്റ്) അഷ്റഫ് കെ കെ (വൈസ് പ്രസിഡൻറ് ) കോടോത്ത് അന്ത്രു ( ജനറൽ സെക്രട്ടറി) എം എ മമ്മു ഹാജി (സെക്രട്ടറി) പ്രേമൻ മാസ്റ്റർ പടിഞ്ഞാറക്കണ്ടി (ഖജാൻജി ) എന്നിവരെ തെരഞ്ഞെടുത്തു.
New drivers; In Nadapuram, the Janata Dal will be led by KP Gopalan and Kodoth Anthru