---
title: "#case | വാഷ് പിടികൂടി; യുവാവിനെതിരെ കേസെടുത്ത് നാദാപുരം എക്സൈസ് "
english_title: "#Wash #caught #Nadapuram #Excise #registered #case #against #youth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231902/wash-caught-nadapuram-excise-registered-case-against-youth"
published_at: "2024-08-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d008a37f7d1_WhatsApp_Image_2024-08-29_at_11.00.48_AM.jpeg"
keywords: []
---

# #case | വാഷ് പിടികൂടി; യുവാവിനെതിരെ കേസെടുത്ത് നാദാപുരം എക്സൈസ് 

> **Lead Summary:** **നാദാപുരം: **ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്നിൽ വാഷ് പിടികൂടി. യുവാവിനെതിരെ കേസെടുത്തു.

## Article Content

**നാദാപുരം: **ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്നിൽ വാഷ് പിടികൂടി. യുവാവിനെതിരെ കേസെടുത്തു.

വാണിമേൽ പച്ചപ്പാലം ചിലമ്പിക്കുന്നേൽ ഷിന്റോ എന്നയാൾക്കെതിരെയാണ് നാദാപുരം എക്സൈസ് കേസെടുത്തത്.

കരുകുളം സ്വദേശിയുടെ ഉടമസ്ഥാവകാശത്തിനുള്ള റബ്ബർ തോട്ടത്തിൽ നിർമിച്ച ഷെഡിന്റെ വാടക കച്ചീട്ട് ഒരു വർഷത്തേക്ക് ഷിന്റോയുടെ പേരിലായിരുന്നു. ഇവിടെയാണ് ചാരായം വാറ്റാനായി 25 ലിറ്റർ വാഷ് സൂക്ഷിച്ചത്.

ഇത് അധികൃതർ പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. വാണിമേൽ, പരപ്പ്പാറ, പച്ചപ്പാലം എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തി.

ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം റബ്ബർ തോട്ടത്തിൽ പരിശോധന നടത്തിയത്.

അസി.എക്സൈസ് ഇൻസ്പെക്ടർ എ.കെ. ശ്രീജിത്ത്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.സായി ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി.ശ്രീജേഷ്, എം.അനൂപ്, പി.എം.സൂര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231902/wash-caught-nadapuram-excise-registered-case-against-youth)