---
title: "#Newbusroute | പുതിയ ബസ് റൂട്ട്; നാദാപുരം മണ്ഡലത്തിൽ 65 അപേക്ഷ"
english_title: "#New #bus #route #65 #applications #Nadapuram #constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231974/new-bus-route-65-applications-nadapuram-constituency"
published_at: "2024-08-29T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d042d960fe4_new_bus_rout.jpg"
keywords: []
---

# #Newbusroute | പുതിയ ബസ് റൂട്ട്; നാദാപുരം മണ്ഡലത്തിൽ 65 അപേക്ഷ

> **Lead Summary:** **നാദാപുരം: **പുതിയ ബസ് റൂട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം മണ്ഡലത്തിൽ 65 അപേക്ഷ.

## Article Content

**നാദാപുരം: **പുതിയ ബസ് റൂട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം മണ്ഡലത്തിൽ 65 അപേക്ഷ.

മോട്ടോർ വാഹന വകുപ്പ്, പുതിയ ബസ് റൂട്ട് രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാദാപുരം മണ്ഡലം ജനകീയ സദസ്സിലാണ് അപേക്ഷ ലഭിച്ചത്.

കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ ഇ കെ വിജയൽ എംഎൽഎ ഉദ്ഘാടനംചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി.

ജനപ്രതി നിധികളായ കെ പി പ്രദീഷ്, എൻ പത്മിനി. സുധ സത്യൻ, നസീമ കൊട്ടാരത്തിൽ, ഷാജു ടോം, സി കെ നാസർ, പി കെ പുരുഷോത്തമൻ, എം കെ മജീദ്, ഹരിദാസൻ, നാദാപുരം സിഐ എം ഷാജൻ ട്രാഫിക് എസ്‌ഐ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വടകര ആർടിഒ വി എ സഹദേവൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231974/new-bus-route-65-applications-nadapuram-constituency)