---
title: "#accident |  പല്ലിന് പല്ല് ; നാദാപുരത്തെ ബസ് അപകടത്തിൽ കൊഴിഞ്ഞുപോയ പല്ല് തിരിച്ചുകിട്ടി, വിദ്യാർത്ഥിയുടെ പല്ല് ഉറപ്പിച്ച് നൽകി സർക്കാർ ആശുപത്രി"
english_title: "#tooth #government #hospital #recovered #tooth #fell #out #bus #accident #Nadapuram #fixed #tooth #student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232135/tooth-government-hospital-recovered-tooth-fell-out-bus-accident-nadapuram-fixed-tooth-student"
published_at: "2024-08-30T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1a0df0e28a_accident.jpg"
keywords: []
---

# #accident |  പല്ലിന് പല്ല് ; നാദാപുരത്തെ ബസ് അപകടത്തിൽ കൊഴിഞ്ഞുപോയ പല്ല് തിരിച്ചുകിട്ടി, വിദ്യാർത്ഥിയുടെ പല്ല് ഉറപ്പിച്ച് നൽകി സർക്കാർ ആശുപത്രി

> **Lead Summary:** **നാദാപുരം : [**[ ](കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകി നാദാപുരം ഗവ. ആശുപത്രിലെ ഡോക്ർമാരും ജീവനക്കാരും.

## Article Content

**നാദാപുരം : [**[ ](കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകി നാദാപുരം ഗവ. ആശുപത്രിലെ ഡോക്ർമാരും ജീവനക്കാരും.

കൈയ്യടി നേടി ആശുപത്രിയിലെ ദന്ത ചികിത്സാ വിഭാഗം. അപകടത്തിൽ നഷ്‌ടമായ വിദ്യാത്ഥിയുടെ പല്ല് തിരഞ്ഞു കണ്ടുപിടിച്ച് ഉറപ്പിച്ച് നൽകി ആശുപത്രി ജീവനക്കാർ.

വിദ്യാർത്ഥിയുടെ പല്ല് മൈനർ ശസ്ത്രക്രീയയിലൂടെ ഉറപ്പിച്ച് നൽകി സർക്കാർ ആശുപത്രി ഡോക്ടർമാർ. താലൂക്ക് ആശുപത്രിയിലെ ഡെൻ്റൽ സർജൻ ഡോ. നിപുൻ ൻ്റെ നേത്യത്വത്തിലായിരുന്നു മാതൃകാ പ്രവർത്തനം.

എടച്ചേരി സ്വദേശിയായ കൊറോത്ത് ആദിദേവിന്റെ(16) പല്ലാണ് അപകടത്തിൽ കൊഴിഞ്ഞു പോയത്. ഇന്ന് രാവിലെ ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .

അപകടത്തിൽ നഷ്ടമായ പല്ല് ഡോക്ടറുടെ നിർദ്ദേശപ്രകാരം നാദാപുരം ഗവണ്മെന്റ് ആശുപത്രി ജീവനക്കാർ ബസ്സിൽ നിന്നും തിരഞ്ഞു കണ്ടുപിടിക്കുകയും ശേഷം ആശുപത്രിയിൽ എത്തി ശാസ്ത്രക്രിയയിലൂടെ നേരയാക്കുകയുമായിരുന്നു.

ഇരിങ്ങണ്ണൂർ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദിദേവ് രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232135/tooth-government-hospital-recovered-tooth-fell-out-bus-accident-nadapuram-fixed-tooth-student)