---
title: "#SarathiSangamam |  സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന വിദ്യാർഥി സാരഥി സംഗമം ഞായറാഴ്ച"
english_title: "#Samasta #Nadapuram #Constituency #Mahal  #Youth #Student #Sarathi #Sangam #Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232159/samasta-nadapuram-constituency-mahal-youth-student-sarathi-sangam-sunday"
published_at: "2024-08-30T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1c55e9fe62_mahlf.jpg"
keywords: []
---

# #SarathiSangamam |  സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന വിദ്യാർഥി സാരഥി സംഗമം ഞായറാഴ്ച

> **Lead Summary:** **നാദാപുരം: [** കഹ്ഫുൽ വറാ എന്ന പേരിൽ നടക്കുന്ന സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന - വിദ്യാർഥി സാരഥി സംഗമം സെപ്റ്റംബർ 1ന് നടക്കും.

## Article Content

**നാദാപുരം: [** കഹ്ഫുൽ വറാ എന്ന പേരിൽ നടക്കുന്ന സമസ്ത നാദാപുരം നിയോജക മണ്ഡലം മഹല്ല് - യുവജന - വിദ്യാർഥി സാരഥി സംഗമം സെപ്റ്റംബർ 1ന് നടക്കും.

മതമാണ് സ്വത്വം, പൈതൃകമാണ് സത്യം എന്ന പ്രമേയത്തിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ നാദാപുരം ജാമിഅ ഹാശിമിയ്യ ക്യാംപസിലാണ് സംഗമം നടക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ പങ്കെടുക്കുമെന്നും പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. കാലത്ത് 8.15ന് ടി.ടി.കെ ഖാദർ ഹാജി പതാക ഉയർത്തും.

8.30ന് നടക്കുന്ന മജ്‌ലിസുന്നൂറിന് ടി.വി.സി അബ്ദുസ്സമദ് ഫൈസി നേതൃത്വം നൽകും. 9.30ന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യും.

സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷനാകും. സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് ഉസ്‌താദ്, അബ്ദുസലാം ബാഖവി എന്നിവർ പ്രമേയ പ്രഭാഷണം നടത്തും.

സിദ്ദീഖ് തങ്ങൾ ബാംഗ്ലൂർ അതിഥിയാകും. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും. ഉച്ചക്ക് 2ന് നടക്കുന്ന ശാക്തീകരണം സെഷൻ സമസ്ത ജില്ലാ പ്രസിഡന്റ് എ.വി അബ്‌ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

ബശീർ അബ്‌ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷനാകും. കെ.പി മുഹമ്മദ് അതിഥിയാകും. ഡോ.ടി.എ സാലിം ഫൈസി കൊളത്തൂർ വിഷയാവതരണം നടത്തും. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ബശീർ ദാരിമി പന്തിപ്പൊയിൽ പ്രസംഗിക്കും.

സമാപന പ്രാർത്ഥനക്ക സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. നാദാപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ടി.പി.സി തങ്ങൾ, സമസ്ത നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന്, സ്വാഗതസംഘം ഭാരവാഹികളായ പി.പി അഷ്റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ്, വി.വി അലി വാണിമേൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232159/samasta-nadapuram-constituency-mahal-youth-student-sarathi-sangam-sunday)