---
title: "#MapilakalaAcademy | ഒരുക്കം പൂർത്തിയായി; മാപ്പിളകലാ അക്കാദമി ശില്പശാല നാളെ"
english_title: "#preparation #complete #Mapilakala #Academy #workshop #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232187/preparation-complete-mapilakala-academy-workshop-tomorrow"
published_at: "2024-08-30T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1f5e56fe81_kerala.jpg"
keywords: []
---

# #MapilakalaAcademy | ഒരുക്കം പൂർത്തിയായി; മാപ്പിളകലാ അക്കാദമി ശില്പശാല നാളെ

> **Lead Summary:** **നാദാപുരം: [**കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി യുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിധി നിർണ്ണയ ശിൽപ്പശാല നാളെ ( ശനി ) കല്ലാച്ചിയിൽ നടക്കും. രാവിലെ 9 30 ന് രജിസ്ട്രേഷൻ ആരംഭിക്കും.

## Article Content

**നാദാപുരം: [**കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി യുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിധി നിർണ്ണയ ശിൽപ്പശാല നാളെ ( ശനി ) കല്ലാച്ചിയിൽ നടക്കും. രാവിലെ 9 30 ന് രജിസ്ട്രേഷൻ ആരംഭിക്കും.

10 മണിക്ക് മാപ്പിള കവി എം എച്ച് വള്ളുവങ്ങാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ അധ്യക്ഷത വഹിക്കും. 10 45 ന് മാപ്പിള പാട്ടിന്റെ വിശകലനം അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ മേച്ചേരി അവതരിപ്പിക്കും.

സംശയ നിവാരണവും ഉണ്ടാകും. ഉച്ച തിരിഞ്ഞ് രണ്ട് മുതൽ മൂന്നു വരെ ദഫ്, അറബന, കോൽക്കളി പഠനവും മൂന്നു മുതൽ നാലു വരെ ഒപ്പന, വട്ടപ്പാട്ട് പഠനവും നടക്കും.

വൈകീട്ട് നാലിനു ആസ്വാദനവും 5 മണിക്ക് സമാപനവും നടക്കും. പ്രതിനിധികൾ കൃത്യ സമയത്ത് എത്തണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ടി കൊടുവള്ളി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232187/preparation-complete-mapilakala-academy-workshop-tomorrow)