---
title: "#NarikuniUPSchool |  വായനാനന്ദം; വായനയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ നയിച്ച് നരിക്കുന്ന്  യുപി സ്കൂൾ"
english_title: "#reading #pleasure #Narikun #UP #School #leads #students #world #reading"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232508/reading-pleasure-narikun-up-school-leads-students-world-reading"
published_at: "2024-09-01T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d4333892ff1_narikkumi.jpg"
keywords: []
---

# #NarikuniUPSchool |  വായനാനന്ദം; വായനയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ നയിച്ച് നരിക്കുന്ന്  യുപി സ്കൂൾ

> **Lead Summary:** **എടച്ചേരി :[**നരിക്കുന്ന് യു പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വായനാനന്ദം പരിപാടിക്ക് തുടക്കം കുറിച്ചു .

## Article Content

**എടച്ചേരി :[**നരിക്കുന്ന് യു പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വായനാനന്ദം പരിപാടിക്ക് തുടക്കം കുറിച്ചു .

സ്കൂളിലെ മുഴുവൻ കുട്ടികളേയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എഴുത്തുകാരൻ ഹരീഷ് പഞ്ചമി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ലീഡർ ജനീറ്റ അജയ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വിദ്യാരംഗം ജോ:കൺവീനർ നൈനിക സുമേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.

ഹെഡ്മാസ്റ്റർ സത്യൻ പാറോൽ, പിടിഎ പ്രസിഡണ്ട് ബിജു മലയിൽ, മദർ പിടിഎ പ്രസിഡണ്ട് വിജിഷ അനീഷ്, മനോജ് നാച്വറൽ, ഭാസ്ക്കരൻ ,പ്രജീഷ് പുന്നോളി , വിജേഷ്, റഷീദ് മാസ്റ്റർ, ബിനേഷ് . എൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232508/reading-pleasure-narikun-up-school-leads-students-world-reading)