---
title: "#kadathanadKalari | കടത്തനാട് കളരി സംഘം വർഷ കാല കളരി പരീശീലനം സമാപിച്ചു "
english_title: "#Kathtanad #Kalari #Sangam #concluded #year #long #Kalari #training"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232531/kathtanad-kalari-sangam-concluded-year-long-kalari-training"
published_at: "2024-09-01T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d452b91fbeb_kalari.jpg"
keywords: []
---

# #kadathanadKalari | കടത്തനാട് കളരി സംഘം വർഷ കാല കളരി പരീശീലനം സമാപിച്ചു 

> **Lead Summary:** **നാദാപുരം: [**ചാലപ്രത്ത് പ്രേമൻ ഗുരിക്കളുടെ നേതൃത്വത്തിൽ നടന്നു വരുന്ന കടത്തനാട് കളരി സംഘം വർഷകാല കളരി പരീശീലനം സമാപിച്ചു. സമാപന പരിപാടി തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**ചാലപ്രത്ത് പ്രേമൻ ഗുരിക്കളുടെ നേതൃത്വത്തിൽ നടന്നു വരുന്ന കടത്തനാട് കളരി സംഘം വർഷകാല കളരി പരീശീലനം സമാപിച്ചു. സമാപന പരിപാടി തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മധു മോഹനൻ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ വത്സരാജ് മണലാട്ട്,തൂണേരി വില്ലേജാഫീസർ എം. പി നന്ദകുമാർ, ആനന്ദകൃഷ്ണൻ പുത്തൂർ,ബി.സി അമൽ, പുരുഷുആറനാണ്ടി, റിനീഷ് ചക്കിട്ടപ്പാറ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

കെ.കെ ബിജു സ്വാഗതവും പ്രേമൻ ഗുരുക്കൾ നന്ദിയും പറഞ്ഞു. പ്രേമൻ ഗുരിക്കളും ശിഷ്യരും നടത്തിയ കളരി അഭ്യാസമുറകളും മെയ് പയറ്റും, കുറുവടി, വാൾ , ഉറുമി പയറ്റും കാണാൻ നിരവധി പേർ കളരിയിലെത്തിയിരുന്നു.

ലക്ഷദ്വീപിലും, രാജ്യത്തിനകത്തും പുറത്തും ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി വേദികളിൽ പ്രേമൻ ഗുരിക്കളും സംഘവും കളരി അഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു.

സാമൂഹ്യ സേവന ജീവകാരുണ്യ രംഗത്തും പ്രകൃതി ദുരന്തമുണ്ടായ മേഖലകളിലും ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ ഈ കളരി സംഘം നടത്തിയിരുന്നു.

തനത് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നടത്തിവരുന്ന കളരി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നതിനുള്ള ജഡ്ജ് ആയി 2023 ൽ പ്രേമൻ ഗുരിക്കളെ തിരഞ്ഞെടുത്തിരുന്നു.

മർമ്മ ചികിത്സയിലും നിരവധി പേർക്ക് ആശ്വാസമേകാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232531/kathtanad-kalari-sangam-concluded-year-long-kalari-training)