---
title: "#JamalullailiThangal | സാരഥി സംഗമം; വിശ്വാസ സംരക്ഷണമാണ്  സമസ്തയുടെ സ്ഥാപിത ലക്ഷ്യം - ജമലുല്ലൈലി തങ്ങൾ;"
english_title: "#Chariot #Sangam #founding #purpose #Samasta #protection #faith #Jamalullaili #Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232568/chariot-sangam-founding-purpose-samasta-protection-faith-jamalullaili-thangal"
published_at: "2024-09-01T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d4818d48763_salad.jpg"
keywords: []
---

# #JamalullailiThangal | സാരഥി സംഗമം; വിശ്വാസ സംരക്ഷണമാണ്  സമസ്തയുടെ സ്ഥാപിത ലക്ഷ്യം - ജമലുല്ലൈലി തങ്ങൾ;

> **Lead Summary:** **നാദാപുരം: [**വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മത വിശ്വാസത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കുക എന്നതാണ് സമസ്തയുടെയും പ്രവർത്തകരുടെയും ബാധ്യതയെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.

## Article Content

**നാദാപുരം: [**വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മത വിശ്വാസത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കുക എന്നതാണ് സമസ്തയുടെയും പ്രവർത്തകരുടെയും ബാധ്യതയെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.

നാദാപുരത്ത് കഹ്ഫുൽ വറാ എന്ന പേരിൽ സമസ്ത നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹല്ല് - യുവജന - വിദ്യാർഥി സാരഥി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' മതമാണ് സ്വത്വം, പൈതൃകമാണ് സത്യം ' എന്ന പ്രമേയത്തിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ നാദാപുരം ജാമിഅ ഹാശിമിയ്യ ക്യാംപസിൽ നടന്ന സംഗമം പഠനാർഹമായ ആദർശ സെഷനുകൾ കൊണ്ടും സമകാലിക വിഷയങ്ങളിലെ കൃത്യമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയമായി.

സയ്യിദ് എസ്.പി.എം തങ്ങൾ പതാക ഉയർത്തി. തുടർന്ന് നടന്ന മജ്‌ലിസുന്നൂർ സദസ്സിന് ടി.വി.സി അബ്ദുസമദ് ഫൈസി നേതൃത്വം നൽകി. സയ്യിദ് സനാഉല്ല തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.

സയ്യിദ് സുലൈമാൻ തങ്ങൾ, സയ്യിദ് ഹമീദ് തങ്ങൾ ദാരിമി, എൻ.പി കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, പി.സി മൊയ്തീൻ മുസ്‌ലിയാർ, പി അബ്ദുൽ അസീസ് ഫൈസി, മുഈനുദ്ധീൻ നിസാമി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷനായി.

സയ്യിദ് ഉവൈസ് റഹ്‌മാനി പ്രാർത്ഥന നടത്തി. സയ്യിദ് ഷറഫുദ്ദീൻ ജിഫ്‌രി സ്വാഗതം പറഞ്ഞു. സിദ്ധീഖ് തങ്ങൾ ബംഗളൂരു അതിഥിയായി.

വാക്കോട് മൊയ്തീൻകുട്ടി മുസ്‌ലിയാർ, അബ്ദുസലാം ബാഖവി വടക്കേക്കാട്, ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ പ്രഭാഷണം നടത്തി.

ഒ.പി.എം അഷ്റഫ്, സലാം ഫൈസി മുക്കം, പി.കെ അഹമ്മദ് ബാഖവി, അഹമ്മദ് പുന്നക്കൽ, വയലോളി അബ്ദുല്ല, റാഷിദ് കാക്കുനി, അബ്ബാസ് കണേക്കൽ, ടി.എം.വി അബ്ദുൽ ഹമീദ് സംസാരിച്ചു.

സമാപന സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് എ.വി അബ്‌ദുറഹ്മാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ അബ്ദുല്ല ഫൈസി അധ്യക്ഷനായി.

ഡോ. ടി.എ സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. പി.പി അഷ്റഫ് മൗലവി, സൂപ്പി നരിക്കാട്ടേരി, കെ.കെ നവാസ്, വളപ്പിൽ കുഞ്ഞമ്മദ്, അഷ്റഫ് കൊറ്റാല, എം.കെ അഷ്റഫ്, സി അബ്ദുൽ ഹമീദ് ദാരിമി, അലി വാണിമേൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232568/chariot-sangam-founding-purpose-samasta-protection-faith-jamalullaili-thangal)