---
title: "#VVDakshinamurthy  | ക്ഷേത്ര ജീവനക്കാർ   വി. വി ദക്ഷിണാ മൂർത്തി  അനുസ്മരിച്ചു"
english_title: "#Temple #employee #VVDakshinamurthy #recalled"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232643/temple-employee-vvdakshinamurthy-recalled"
published_at: "2024-09-02T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d560b8c86aa_ambalam.jpg"
keywords: []
---

# #VVDakshinamurthy  | ക്ഷേത്ര ജീവനക്കാർ   വി. വി ദക്ഷിണാ മൂർത്തി  അനുസ്മരിച്ചു

> **Lead Summary:** **നാദാപുരം:[ **മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു സ്ഥാപക പ്രസിഡന്റായിരുന്ന വി വി ദക്ഷിണാമൂർത്തി മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനാചരണം മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ ക്ഷേത്ര പരിസരങ്ങളിൽ നടത്തി.

## Article Content

**നാദാപുരം:[ **മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു സ്ഥാപക പ്രസിഡന്റായിരുന്ന വി വി ദക്ഷിണാമൂർത്തി മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനാചരണം മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ ക്ഷേത്ര പരിസരങ്ങളിൽ നടത്തി.

കാലത്ത് പതാക ഉയർത്തൽ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരി വെച്ച് നടന്ന അനുസ്മരണ ദിനാചരണം സിഐടിയു ജില്ലാ കൗൺസിൽ അംഗവും ഡിസൈനിങ് പ്രിന്റിംഗ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

ദേവസ്വം യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ ഹരിദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സുധീഷ് ഇരിങ്ങണ്ണൂർ അധ്യക്ഷത വഹിച്ചു. അഖിൽ കളിയാവെള്ളി,

രാജേഷ് തൂണേരി എന്നിവർ യോഗത്തിൽ സംസാരിച്ചു. സി.ടി വിജിത്ത് സ്വാഗതവും ബാലകൃഷ്ണൻ തൂണേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232643/temple-employee-vvdakshinamurthy-recalled)