---
title: "#KallachiRoad  |  വാരിക്കുഴികളടച്ചു തുടങ്ങി;  കല്ലാച്ചിമുതൽ നാദാപുരം വരെ റോഡിൽ അറ്റകുറ്റപ്പണി"
english_title: "#ribs #began #fill #up #Road #maintenance #from #Kallachi #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232673/ribs-began-fill-up-road-maintenance-from-kallachi-nadapuram"
published_at: "2024-09-02T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d576cd6fd67_varikuzhi.jpg"
keywords: []
---

# #KallachiRoad  |  വാരിക്കുഴികളടച്ചു തുടങ്ങി;  കല്ലാച്ചിമുതൽ നാദാപുരം വരെ റോഡിൽ അറ്റകുറ്റപ്പണി

> **Lead Summary:** ** നാദാപുരം : [**അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമായ സംസ്ഥാന പാതയിലെ വാരിക്കുഴികളടച്ചു തുടങ്ങി.

## Article Content

** നാദാപുരം : [**അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമായ സംസ്ഥാന പാതയിലെ വാരിക്കുഴികളടച്ചു തുടങ്ങി.

കല്ലാച്ചിമുതൽ നാദാപുരം വരെ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി. നിരവധി യാത്രക്കാർക്ക് പരിക്കേൽക്കാനിടയായ റോഡിലെ കുഴികളടക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പു മന്ത്രിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് വി.വി മുഹമ്മദലി നേരത്തെ നിവേദനം നൽകിയിരുന്നു.

ഏഴാം തിയ്യതി കല്ലാച്ചി ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിന് മന്ത്രി വരുന്നതിന് മുമ്പായി റോഡിലെ കുഴികൾ അടച്ച് താൽക്കാലികമായി പരിഹാരം കാണുകയാണ്.

ചേലക്കാട് മുതൽ പെരിങ്ങത്തൂർ വരെയുള്ള റീടാറിംഗ് പ്രവൃത്തി ടെണ്ടർചെയ്തെങ്കിലും ഇനിയും നടപടികൾ പൂർത്തിയായിട്ടില്ല. മൂന്ന് കൊടി രൂപ അനുവദിച്ച കല്ലാച്ചി ടൗൺനവീകരണത്തിൻ്റെയും സാങ്കേതികാനുമതി ലഭിക്കാൻ ഇനിയും കടമ്പകളെറെയുണ്ട് .

അലൈൻമെൻ്റിലും ഡ്രൈയ്നേജിലും വന്ന മാറ്റങ്ങൾ സർക്കാനുമതിക്കായി അയച്ചിരിക്കയാണ്. ടൗൺ നവീകരത്തിൻ്റെ ഭാഗമായി ഒന്നര മീറ്റർ സ്ഥലം ഓരോ ഭാഗത്തും സ്വമേധയാ വിട്ടുതരാൻ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷനും വ്യാപാര സംഘടനാ നേതാക്കളും സമ്മതിച്ചിരുന്നു.

എന്നാൽ ഇതുവരെ ഒന്നരമീറ്റർ വിട്ടുനൽകി പഴയ കെട്ടിടങ്ങൾബലപ്പെടുത്താൻ ആരും മുന്നോടു വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232673/ribs-began-fill-up-road-maintenance-from-kallachi-nadapuram)