---
title: "#EKVijayan | കല്ലാച്ചി - വാണിയൂർ റോഡ്;  40 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ   "
english_title: "#Kallachi #Vaniyur #Road #EKVijayan #MLA #said #that #40lakhs #allocated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/232767/kallachi-vaniyur-road-ekvijayan-mla-said-that-40lakhs-allocated"
published_at: "2024-09-02T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5ca347e737_ADHI.jpg"
keywords: []
---

# #EKVijayan | കല്ലാച്ചി - വാണിയൂർ റോഡ്;  40 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ   

> **Lead Summary:** **നാദാപുരം : [**പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കല്ലാച്ചി - വാണിയൂർ റോഡിൽ വെള്ളപൊക്കത്തിൽ തകർന്ന കൾവർട്ടും ഓവുചാലും പുതിക്കി പണിയും.

## Article Content

**നാദാപുരം : [**പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കല്ലാച്ചി - വാണിയൂർ റോഡിൽ വെള്ളപൊക്കത്തിൽ തകർന്ന കൾവർട്ടും ഓവുചാലും പുതിക്കി പണിയും.

ഇതിനായി പൊതുമരാമത്ത് വകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എൽ.എ നൽകിയ കത്തിനെ തുടർന്നാണ് തുക അനുവദിച്ചത്.

അടിയന്തിര പ്രാധാന്യത്തോടെ ടെൻ്റർ നടപടി പൂർത്തീകരിച്ച് പ്രവ്യത്തി ആരംഭിക്കും.

താൽകാലികമായി പാലം വാഹന ഗതാഗത യോഗ്യമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എം. എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/232767/kallachi-vaniyur-road-ekvijayan-mla-said-that-40lakhs-allocated)