---
title: "#JobVacancy | ജോലി ഒഴിവ്; മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു"
english_title: "#Job #Vacancy #Recruitment #Security #Officer #Medical #College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233022/job-vacancy-recruitment-security-officer-medical-college"
published_at: "2024-09-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d726cf3d01e_niyamanm.jpg"
keywords: []
---

# #JobVacancy | ജോലി ഒഴിവ്; മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു

> **Lead Summary:** **നാദാപുരം: [**കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നല്ല ആരോഗ്യമുള്ള വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.

## Article Content

**നാദാപുരം: [**കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നല്ല ആരോഗ്യമുള്ള വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.

നിലവിൽ എച്ച്.ഡി.എസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. പ്രായപരിധി 56 വയസ്സിന് താഴെ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 6 ന് രാവിലെ 9 മണിക്ക് അസ്സൽ രേഖകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233022/job-vacancy-recruitment-security-officer-medical-college)