---
title: "#TeachersDay | ഗുരു വന്ദനം;  അധ്യാപക ദിനത്തിൽ ലക്ഷ്മി ടീച്ചറെ ആദരിച്ചു "
english_title: "#Salutations #Guru #Lakshmi #honored #teacher #TeachersDay"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233407/salutations-guru-lakshmi-honored-teacher-teachersday"
published_at: "2024-09-05T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9630c741ca_laksmi.jpg"
keywords: []
---

# #TeachersDay | ഗുരു വന്ദനം;  അധ്യാപക ദിനത്തിൽ ലക്ഷ്മി ടീച്ചറെ ആദരിച്ചു 

> **Lead Summary:**  **നാദാപുരം:[ **അധ്യാപക ദിനത്തോടനുബന്ധിച്ചു നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ മുതിർന്ന അധ്യാപിക തൊണ്ണൂറാം വയസിൽ എത്തിയ പൊട്ടൻ മീത്തൽ ലക്ഷ്മി ടീച്ചറെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ പൊന്നാട അണിയിച്ചു ആദരിച്ചു .

## Article Content

 **നാദാപുരം:[ **അധ്യാപക ദിനത്തോടനുബന്ധിച്ചു നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ മുതിർന്ന അധ്യാപിക തൊണ്ണൂറാം വയസിൽ എത്തിയ പൊട്ടൻ മീത്തൽ ലക്ഷ്മി ടീച്ചറെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ പൊന്നാട അണിയിച്ചു ആദരിച്ചു .

32 വർഷക്കാലം വില്ല്യാപ്പള്ളി യു പി സ്ക്കൂളിൽ ജോലി ചെയ്തു 1989 ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത് , ഇപ്പോളും ആരോഗ്യ പ്രശനങ്ങളൊന്നുമില്ലാതെ വിശ്രമ ജീവിതത്തിലാണ് .

ഭർത്താവും മകളും അധ്യാപകരായിരുന്നു . വിഷ്ണുമംഗലം എൽ പി സ്‌കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചതതാണ് മകൾ പ്രഭാവതി ടീച്ചർ .

വാർഡ് വികസന സമിതി കൺ വീനർ ഷഹീർ മുറിച്ചാണ്ടി , അബുഹാജി കാപ്പറോട്ട് , പി പി ഷൈജിത്ത് , ടി വി മുഹമ്മദ് , റ്റാറ്റാ അബ്ദുറഹ്മാൻ ,പ്രഭാവതി ടീച്ചർ ,പി എം രാജീവൻ എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233407/salutations-guru-lakshmi-honored-teacher-teachersday)