---
title: "#TeachersDay | അപ്പത്തരം; അധ്യാപകദിനത്തിൽ വിദ്യാർഥികളുടെ  പലഹാരമേള ശ്രദ്ധേയമായി "
english_title: "#Bread #students #dessert #fair #Teachers #Day #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233433/bread-students-dessert-fair-teachers-day-remarkable"
published_at: "2024-09-05T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d97a5ab6e21_shool.jpg"
keywords: []
---

# #TeachersDay | അപ്പത്തരം; അധ്യാപകദിനത്തിൽ വിദ്യാർഥികളുടെ  പലഹാരമേള ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗവ. യു.പി സ്കൂളിലെ മൂന്നാം തരത്തിൽപഠിക്കുന്ന കുട്ടികൾ അധ്യാപക ദിനത്തിൽ 'അപ്പത്തരം' എന്നപേരിലൊരുക്കിയ പലഹാരമേള ശ്രദ്ധേയമായി.

## Article Content

**നാദാപുരം: [**നാദാപുരം ഗവ. യു.പി സ്കൂളിലെ മൂന്നാം തരത്തിൽപഠിക്കുന്ന കുട്ടികൾ അധ്യാപക ദിനത്തിൽ 'അപ്പത്തരം' എന്നപേരിലൊരുക്കിയ പലഹാരമേള ശ്രദ്ധേയമായി.

വൈവിധ്യമാർന്ന കൊതിയൂറും മധുര പലഹാരങ്ങളുടെ പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി. പ്രദർശനത്തിന് ശേഷം മുഴുവൻകുട്ടികളും അവർക്കിഷ്ടമുള്ള പലഹാരങ്ങൾ വേണ്ടുവോളം ആസ്വദിച്ച് കഴിച്ചു.

പരിപാടിക്ക് കെ. ശ്രീജ ടീച്ചർ, കെ. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഹെഡ്‌മാസ്റ്റർ കെ.കെ രമേശൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233433/bread-students-dessert-fair-teachers-day-remarkable)