---
title: "#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്തത്തിൽ തകർന്ന വൈദ്യുതി പുനഃസ്ഥാപിച്ചവർക്ക് സ്നേഹാദരമൊരുക്കി"
english_title: "#Vilangad #Landslide #tribute #paid #restored #electricity #damaged #disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233841/vilangad-landslide-tribute-paid-restored-electricity-damaged-disaster"
published_at: "2024-09-07T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbe2ee29566_karar.jpg"
keywords: []
---

# #VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്തത്തിൽ തകർന്ന വൈദ്യുതി പുനഃസ്ഥാപിച്ചവർക്ക് സ്നേഹാദരമൊരുക്കി

> **Lead Summary:** **നാദാപുരം:[**വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുത ശൃംഖല യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ച ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സി ഐടിയു) നാദാപുരം ഡിവിഷൻ കമ്മിറ്റി സ്നേഹാദരമൊരുക്കി .

## Article Content

**നാദാപുരം:[**വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുത ശൃംഖല യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ച ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സി ഐടിയു) നാദാപുരം ഡിവിഷൻ കമ്മിറ്റി സ്നേഹാദരമൊരുക്കി .

ഡിവിഷൻ പ്രസിഡൻ്റ് സി പി സതീഷ് അധ്യക്ഷനായി. പരപ്പുപാറയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉപഹാരസമർപ്പണം നിർവഹിച്ചു. നാദാപുരം അസി. എക്സി. എൻജിനിയർ നാദാപുരം അലക്സ് ആൻ്റണി, വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ പ്രമോദ്, ഓഫിസേഴ്‌സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ കെ എൻ അശ്വിൻ,

സി പിഐ എം വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു വിലങ്ങാട് സെന്റ് ജോർജ് ചർച്ച് ഫൊറോന വികാരി ഡോ. വിൽ സൺ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ കെമജീദ് സ്വാഗതവും കെ.രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233841/vilangad-landslide-tribute-paid-restored-electricity-damaged-disaster)