---
title: "#medicalcamp | ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "#AYUSH #conducted #geriatric #medical #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233892/ayush-conducted-geriatric-medical-camp"
published_at: "2024-09-07T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc0e235bb0e_AYSUH.jpg"
keywords: []
---

# #medicalcamp | ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം : [**സർക്കാർ ഹോമിയോ ഡിസ്‌പെൻസറി,തൂണേരി ആയുഷ് ഹെൽത്ത്‌ ആൻഡ്സർക്കാർ ആയുർവേദ ഡിസ്‌പെൻസറി തൂണേരി യുടെയും സംയുക്താ ഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

**നാദാപുരം : [**സർക്കാർ ഹോമിയോ ഡിസ്‌പെൻസറി,തൂണേരി ആയുഷ് ഹെൽത്ത്‌ ആൻഡ്സർക്കാർ ആയുർവേദ ഡിസ്‌പെൻസറി തൂണേരി യുടെയും സംയുക്താ ഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

തൂണേരി ഇ വി യു പി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർഅധ്യക്ഷത വഹിച്ചു,തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധസത്യൻ മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ജനപ്രതിനിധികളും എച്ച് എം സി അംഗങ്ങളും ആശംസകൾ അറിയിച്ചു. തുടർന്ന് ആയുർവേദ ഡോക്ടർ അതുൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുക്കുകയും യോഗ ഇൻസ്‌ട്രക്ടർ നിഷ യോഗ പരിശീലനം നടത്തുകയും ചെയ്തു.

ക്യാമ്പിൽ ആയുർവേദ -ഹോമിയോ മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233892/ayush-conducted-geriatric-medical-camp)